സംസ്ഥനത്ത് കൊവിഡ് പരിശോധനയ്ക്ക് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന വിപുലമാക്കുന്നു. പരിശോധനയ്ക്കായി നാല് ലാബുകള്‍ കൂടി സജ്ജമാക്കി. എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളജുകളില്‍ കൂടിയാണ് പരിശോധന സൗകര്യം വരുന്നത്. എറണാകുളം മെഡിക്കല്‍ കോളജിന് ഐസിഎംഐര്‍ അനുമതി ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളില്‍ നിന്നും ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് പുതിയ ലാബുകള്‍ സജ്ജമാക്കിയതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
എറണാകുളം മെഡിക്കല്‍ കോളേജിന് കൂടി ഐ.സി.എം.ആര്. അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്.കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."