മുടക്കിയ ലക്ഷങ്ങള്‍ ആദ്യ മഴയില്‍ ഒലിച്ചുപോയി; മറ്റൂര്‍-കരിയാട് റോഡിന് ശാപമോക്ഷമില്ല
നെടുമ്പാശ്ശേരി: മറ്റൂര്‍കരിയാട് റോഡ് വീണ്ടും തകര്‍ന്നു. ഉപരാഷ്ട്രപതിയുടെ കാലടി സന്ദര്‍ശനത്തെ തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപണികള്‍ ചെയ്ത റോഡാണ് ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷം വീണ്ടും തകര്‍ന്നത്. ദേശീയപാത 47ലെ കരിയാട് ഭാഗത്ത് നിന്നും ആരംഭിച്ച് അങ്കമാലി കാലടി എം.സി റോഡിലെ മറ്റൂരില്‍ അവസാനിക്കുന്ന റോഡ് നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനത്താവളത്തിന് മുന്നിലൂടെയാണ് കടന്നു പോകുന്നത്.
വിമാനത്താവളത്തിലേക്ക് അങ്കമാലി ഭാഗത്ത് നിന്നും വരുന്നവരും പെരുമ്പാവൂര്‍ കാലടി ഭാഗത്ത് നിന്നും വരുന്നവരും ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. മാസക്കളായി കുണ്ടും കുഴികളും നിറഞ്ഞ് റോഡ് തകര്‍ന്നിട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിരുന്നില്ല.എന്നാല്‍ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ഉപരാഷ്ട്രപതിയുടെ കാലടി സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി ലക്ഷങ്ങള്‍ ചിലവ് ചെയ്ത് വിമാനത്താവളം മുതല്‍ മറ്റൂര്‍ കവല വരെയുള്ള കുഴികള്‍ അടിയന്തിരമായി അടയ്ക്കുകയായിരുന്നു. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് ശേഷം ദിവസങ്ങള്‍ക്കകം തന്നെ അറ്റകുറ്റപണികള്‍ നടന്ന പലയിടത്തും മഴയില്‍ ടാറിങ് ഒലിച്ചുപോകുകയായിരുന്നു. മഴ പെയ്ത് റോഡിലേക്ക് എത്തുന്ന വെള്ളം ഒഴുകി പോകാന്‍ ഫലപ്രദമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതാണ് റോഡ് തകരാല്‍ പ്രധാന കാരണം.
മഴവെള്ളം കെട്ടി നിന്ന് ടാറിങ് ഇളകി പോകുകയായിരുന്നു.ചുരുക്കം ചില ഭാഗങ്ങളില്‍ മുന്‍പ് കാനകള്‍ നിര്‍മ്മിച്ചിരുന്നെങ്കിലും അതെല്ലാം കാലപ്പഴക്കത്തില്‍ മണ്ണുവന്ന് വീണ് മൂടിയ അവസ്ഥയിലാണ്. കാനകള്‍ ഇല്ലാതായതോടെ മഴ നിലച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് റോഡില്‍ നിന്നും വെള്ളം കുറേയെങ്കിലും ഒഴിവാകുന്നത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇത് വഴി വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഗട്ടറുകളില്‍ വെള്ളം നിറയുന്നതോടെ ഇരുചക്രവാഹന യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. വാഹനങള്‍ ഗട്ടറില്‍ ചാടി അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യസംഭവമായിരുന്നു. വിമാനത്താവളത്തിന് മുന്നില്‍ നിന്നും നായത്തോട് ഭാഗം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഏറ്റവും കൂടുതല്‍ തകര്‍ന്നിരിക്കുന്നത്.
ആലുവ: മഴക്കാല രോഗങ്ങള്‍ക്കെതിരേ ജാഗ്രത സന്ദേശമുയര്‍ത്തി കുട്ടികളുടെ നേതൃത്വത്തില്‍ ജാഗ്രതാസംഘം പ്രവര്‍ത്തനങ്ങള്‍ക്ക് ആലുവയില്‍ തുടക്കമായി.
ആലുവ ജില്ല ആശുപത്രിയുടെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി
ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ എന്‍.എസ്.എസ് സ്‌കൗട്ട്, ഗൈഡ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആലുവ നഗരസഭ അതിര്‍ത്തിയിലെ ലൈബ്രറി വാര്‍ഡില്‍ മുഴുവന്‍ വീടുകളിലും കുട്ടികളുടെ സംഘം സന്ദര്‍ശനം നടത്തി. ആരോഗ്യജാഗ്രത സന്ദേശം ആലേഖനം ചെയ്ത ടി ഷര്‍ട്ടും ധരിച്ചാണ് സംഘം പ്രവര്‍ത്തനം തുടങ്ങിയത്. മുഴുവന്‍ വീടുകളിലും കക്കൂസുകളുടെ വെന്റ് പൈപ്പില്‍ സ്ഥാപിക്കുവാനുള്ള കൊതുകുവലകള്‍ നല്‍കി. മുഴുവന്‍ കിണറുകളും ക്ലോറിനേഷന്‍ നടത്തി.
പൂച്ചട്ടികള്‍, ടയറുകള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, വിറക് മൂടിയിരിക്കുന്ന ഷീറ്റുകള്‍, എന്നിങ്ങനെ കൊതുക് വളരാന്‍ സാധ്യതയുള്ള 1036 ഉറവിട കേന്ദ്രങ്ങള്‍ സംഘം നശിപ്പിച്ചു. കൊതുക് ഉറവിട കേന്ദ്രങ്ങള്‍ ശ്രദ്ധിക്കുന്നതിനുള്ള ബോധവത്കരണ മള്‍ട്ടി കളര്‍ കാര്‍ഡുകളും സംഘം വിതരണം ചെയ്തു.
ഓരോ വീട്ടിലും ഓരോ വൃക്ഷത്തൈയും നല്‍കിയാണ് സംഘം മടങ്ങിയത്. 80 പേരടങ്ങുന്നവര്‍ 10 സംഘങ്ങളായാണ് വാര്‍ഡിലെ ഓരോ വീട്ടിലും സന്ദര്‍ശനം നടത്തിയത്. മഴക്കാലരോഗങ്ങള്‍ക്കെതിരെ കുട്ടികളുടെ ജാഗ്രത പരിപാടിയുടെ ഉദ്ഘാടനം ആലുവ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സില്‍ സെബി. വി. ബാസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി കെ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചര്‍ മുഖ്യ അതിഥിയായി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സീമാ കനകാംബരന്‍ പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഐ. സിറാജ് സാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കവിത എസ്.നന്ദിയും പറഞ്ഞു. വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതിയുടെ തീരുമാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."