HOME
DETAILS

അണക്കെട്ടുകളില്‍ നിന്നും മണല്‍; അനുമതി വീണ്ടും പരിഗണനയില്‍

  
backup
July 04 2016 | 17:07 PM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

മലമ്പുഴ :  ജില്ലയിലെ അണക്കെട്ടുകളില്‍ നിന്നുള്ള മണല്‍ വാരന്നുതിനുള്ള അനുമതി വീണ്ടും സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നതോടെ മലമ്പുഴ, വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകളില്‍ നിന്ന് മണലെടുപ്പിന് വഴിയൊരുങ്ങുകയാണ് . 2010-ല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ്  നേരത്തെ ഈ പദ്ധതി നടപ്പാക്കിയത്.
അണക്കെട്ടുകളുടെ ജലസംഭരണശേഷി കൂട്ടുന്നതിനൊപ്പം മണല്‍ വില്‍പ്പനയിലൂടെ 15,000 കോടി വരെ സര്‍ക്കാരിന് വരുമാനമുണ്ടാക്കാമെന്നും അന്ന് കണക്കാക്കിയിരുന്നു. തൃശ്ശൂരിലെ കേരള എന്‍ജീനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം മലമ്പുഴയില്‍ മാത്രം 800 കോടിയുടെ മണല്‍ നിക്ഷേപമാണുണ്ടായിരുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ മലമ്പുഴ ഡാമില്‍ നിന്ന് 300 കോടിയുടെ മണലെടുക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനായി ഡാമിനോട് ചേര്‍ന്നുള്ള റോഡിന്റെ ബലപ്പെടുത്തലിനായി 33 കോടി രൂപയും അനുവദിച്ചു. ഡാമിലെ മണലും ചെളിയും നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ കെംഡെല്ലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പാലക്കാട്, കഞ്ചിക്കോട് മേഖലകളിലെ യാര്‍ഡുകളില്‍ ശേഖരിച്ചിട്ട മണല്‍ മിതമായ  നിരക്കില്‍ ആദ്യം പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്തണമെന്നായിരുന്നു നിയമം.
    ബാക്കി വരുന്നത് കരാറുകാര്‍ക്ക് നല്‍കാനും 25000 ക്യൂബിക് മീറ്റര്‍ മണല്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായി മാറ്റിവെച്ച് കുറഞ്ഞ നിരക്കില്‍  വില്‍പ്പന നടത്താനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ നിബന്ധനകള്‍ പാലിക്കാതെയുള്ള മണലെടുപ്പും കോരിക്കൂട്ടിയ മണലിന്റെ അളവ് സംബന്ധിച്ച വിവാദവും പദ്ധതിയെ തകിടം മറിക്കുകയായിരുന്നു.
കെംഡെല്ലിന്റെ കണക്കുപ്രകാരം 2010-ല്‍ മലമ്പുഴ, വാളയാര്‍, ചുള്ളിയാര്‍ ഡാമുകളില്‍ നിന്ന് ശേഖരിച്ചത് 2,78,950 ക്യൂബിക് മീറ്റര്‍ മണല്‍മാത്രമാണ്. മലമ്പുഴ ഡാമില്‍ നിന്ന് 1,69,950 ക്യൂബിക് മീറ്ററും വാളയാറില്‍ നിന്ന്, 79,000 ക്യൂബിക് മീറ്ററും ചുള്ളിയാറില്‍ നിന്ന് 30,000 ക്യൂബിക് മീറ്ററും.
226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയാണ് ജില്ലയിലെ പ്രധാന ജലസ്രോതസ്സായ  മലമ്പുഴ അണക്കെട്ടിന്. എന്നാല്‍ മണലും ചെളിയും അടിഞ്ഞുകൂടി ഡാമിന്റെ ശേഷി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതിനാല്‍   ജനങ്ങള്‍ക്ക്  കുടിക്കാനും കൃഷി ചെയ്യാനും വെള്ളമെത്തിക്കാന്‍ അധികൃതര്‍ പാടുപെടുകയാണ്.
പുതിയ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ജില്ലയിലെ അണക്കെട്ടുകളില്‍  നിന്നുള്ള അനധികൃത മണലെടുപ്പ് തടയാനും അണക്കെട്ടുകളുടെ സംഭരണശേഷി നിലനിര്‍ത്താനും സഹായകമാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  21 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  21 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago