കന്നുകാലികളെ പിടിച്ചു കെട്ടല്‍ ഇന്നു തുടങ്ങും
പാലക്കാട് : നഗരത്തില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടല്‍ നടപടി ഇന്നു വൈകുന്നേരത്തോടെ ആരംഭിക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ കഴിഞ്ഞെങ്കിലും പൊലിസിന്റെ സഹായം ലഭിക്കാനുള്ള താമസമാണ് ഇന്ന് രാവിലെ പിടിച്ചുകെട്ടല്‍ തുടങ്ങാതിരുന്നത്. രാവിലെ നഗരസഭ കന്നുകാലികളെ പിടിക്കുന്നവര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട പൊലിസിന് കത്തു നല്‍കി. പൊതുനിരത്തുകളിലേക്ക് കന്നുകാലികളെ അഴിച്ചുവിട്ടാല്‍ കാലി ഒന്നിന് 5000 രൂപ തോതില്‍ പിഴ ഈടാക്കാനാണ് നഗരസഭ തീരുമാനം. പരിപാലനച്ചെലവായി പ്രതിദിനം 500 രൂപയും ഉടമസ്ഥന്‍ അടയ്ക്കണം. പിടിച്ചുകെട്ടിയ കന്നുകാലികളെ ഏഴു ദിവസത്തിനുള്ളില്‍ പിഴ അടച്ചു കൊണ്ടുപോയില്ലെങ്കില്‍ ലേലം ചെയ്തു വിറ്റ് തുക നഗരസഭ ഫണ്ടിലേക്ക് വകയിരുത്തും. ചെറിയ കാലികളാണെങ്കില്‍ 2000 രൂപയാണു പിഴ. റോഡിലേക്ക് അഴിച്ചുവിടുന്ന ആടുകളെയും പിടിച്ചുകെട്ടും. കുറ്റം ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. ടെന്‍ഡര്‍ ലഭിച്ച കരാറുകാര്‍ പിടിച്ചുകെട്ടുന്ന കാലികളുടെ എണ്ണം അന്നന്ന് നഗരസഭയ്ക്കു കൈമാറും. മുനിസിപ്പാലിറ്റിയില്‍ പിഴ അടച്ചശേഷം മാത്രമേ കാലികളെ വിട്ടുനല്‍കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."