സുമനസുകള്‍ കൈകോര്‍ത്തു; ആഷിഖ് നാട്ടിലേക്ക് മടങ്ങി
ദമാം: സ്പോണ്‍സറുടെ പീഡനം മൂലം ദുരിതത്തിലായ കോഴിക്കോട് സ്വദേശി നാട്ടിലേക്കു മടങ്ങി. സ്പോണ്‍സറുടെ ഭീഷണി മൂലം ഏറെ ദുരിതത്തിലായ ബാലുശ്ശേരി വള്ളിയോത്ത് സ്വദേശി ആഷിഖാണ് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) ന്റെ സഹായത്തോടെ സ്വദേശത്തേക് മടങ്ങിയത്.
എക്സിറ്റ് അടിച്ചു മൂന്നു ദിവസത്തിനുള്ളില്‍ കയറി പോയില്ലെങ്കില്‍ അന്യായമായി ഹുറൂബ് ആക്കുമെന്ന സ്പോണ്‍സറുടെ ഭീഷണി നിലനില്‍ക്കെ പലരുമായി സമീപിച്ചെങ്കിലും ഫലം കാണാത്തതെ ഒടുവില്‍ പ്ലീസ് ഇന്ത്യ സഹായത്തിനായി രംഗത്തെത്തുകയായിരുന്നു. പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) ന്റെ നേതൃത്തത്തില്‍ വലിയ ഒരു സംഖ്യ പെട്ടന്ന് തന്നെ കണ്ടെത്തുകയും. ആഷിഖിന് ടിക്കറ്റ് എടുത്തു നല്‍കുകയും നാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു.
പ്ലീസ് ഇന്ത്യ ചെയര്മാന് ലത്തീഫ് തെച്ചിയുടെയും പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ ഇടപെടല്‍ സമയോചിത ഇടപെടലാണ് യുവാവിന് തുണയായത്. കൂടാതെ, സെക്രട്ടറി സൈഫു എടപ്പാള്‍. ഇല്ല്യസ് കാസര്‍ഗോഡ്. മുജീബുറഹ്മാന്‍ കപ്പുറം. ഷറഫു മണ്ണാര്‍ക്കാട്. ഷജീര്‍ വള്ളിയോത്ത്. ഹുസാം വള്ളികുന്നം. മന്‍സൂര്‍ കാസര്‍ഗോഡ്. ഷാഹിദ് വടപുറം എന്നിവരണ്ടങ്ങുന്ന പ്ലീസ് ഇന്ത്യ ടീം സഹായത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."