HOME
DETAILS

റിയാദിലെ ഇന്ത്യൻ ഡോക്ടർമാരുടെ ഓൺലൈൻ സേവനത്തിന്‌ മികച്ച പ്രതികരണം; അഭിനന്ദനങ്ങളുമായി പ്രമുഖർ

  
backup
April 19 2020 | 00:04 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b5%bc%e0%b4%ae

റിയാദ്: റിയാദിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സേവനം പരക്കെ പ്രശംസിക്കപ്പെടുന്നു. രോഗികൾക്ക്
ഓൺലൈൻ സേവനവുമായി രംഗത്തെത്തിയ ഡോക്ടർമാരെ ഇന്ന് ശശി തരൂർ എം.പി ട്വിറ്ററിലൂടെയാണ്‌ അഭിനന്ദിച്ചത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തലയും കോഴിക്കോട് എം.പി എം.കെ രാഘവനും ഡോക്ടർമാരുടെ സേവനത്തെ പ്രകീർത്തിച്ച് കത്തയച്ചിരുന്നു.

 

[caption id="attachment_839440" align="aligncenter" width="360"] റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾ[/caption]

റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങളായ ഡോക്ടർമാർ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്‌ വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമാവുന്ന രീതിയിൽ സൗജന്യ ഓൺലൈൻ സേവനം നൽകുമെന്നറിയിച്ചത്. ഇത് പ്രകാരം വിവിധ വിഭാഗങ്ങളിൽ റിയാദിൽ അറിയപ്പെടുന്ന ഡോക്ടർമാരുടെ പാനൽ തന്നെ അവരുടെ ഫോൺ നമ്പറക്കം പ്രസിദ്ദീകരണത്തിന്‌ നൽ കിയിരുന്നു.  ഇതിനകം രണ്ടായിരത്തിലധികം പേരാണ്‌ പേരാണ്‌ ഈ സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് ഐ.എം.എ ഭാരവാഹികൾ അറിയിച്ചു. ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, നേത്ര രോഗ വിഭാഗം, അസ്ഥി രോഗ വിഭാഗം, ഇ.എൻ.ടി, ചർമ്മ-ലൈംഗിക രോഗ വിഭാഗം, ദന്ത രോഗ വിഭാഗം കൂടാതെ ജനറൽ ഡോക്ടർമാരുടെയും സേവനം ഇത് വഴി ലഭ്യമാക്കിയിട്ടുണ്ട്. ദിവസേന നൂറ്‌ കണക്കിന്‌ അന്യോഷണങ്ങളാണ്‌ ലഭിക്കുന്നത്. കോവിഡ് നിയന്ത്രങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ മൂലം പുറത്തിറങ്ങാൻ പറ്റാതെ നിരവധി പേരാണ്‌ വിവിധ യിടങ്ങളിൽ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്നത്. വിസിറ്റ് വിസയിലും മറ്റുമുള്ള പ്രായമേറിയവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങി ഒട്ടേറെ പേർ ഇതിന്റെ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ്‌ അസോസിയേഷൻ ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്നും അതിന്‌ ഫലമുണ്ടായതായും അസോസിയേഷൻ സെക്രട്ടറി ഡോ. സുരേഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago