പ്രവാസിയുടെ കുടുംബം പ്രയാസത്തിലാകില്ല' പദ്ധതിയുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജിദ്ദ: കൊറോണ വൈറസ് വ്യാപനം മൂലം തെഴിലും വരുമാനവും നഷ്ടപ്പെട്ടു ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ 'പ്രവാസിയുടെ കുടുംബം പ്രയാസത്തിലാകില്ല' എന്ന പദ്ധതി ആവിഷ്‌കരിച്ചതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സഊദി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ അഷ്‌റഫ് മൊറയൂര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ നാസര്‍ കൊടുവള്ളി എന്നിവര്‍ അറിയിച്ചു. എസ്.ഡി.പി.ഐ യുമായി സഹകരിച്ച് കേരളത്തിലെ 14 ജില്ലകളിലും ഈ പദ്ധതിയിലൂടെ പ്രവാസി കുടുംബങ്ങള്‍ക്ക് സഹായം ചെയ്യാനുള്ള നടപടികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. എസ്.ഡി.പി.ഐയുടെ ഹെnd]പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുന്നവരുടെ ലിസ്റ്റ് ക്രോഡീകരിച്ചു ഭക്ഷണം, മരുന്ന്, വൈദ്യസഹായം തുടങ്ങിയ അവശ്യ സേവനങ്ങള്‍ പാര്‍ട്ടിയുടെ അതാതു ജില്ലാ കേന്ദ്രങ്ങള്‍ വഴിയാണ് ആവശ്യക്കാര്‍ക്കെത്തിക്കുക. അതിനായി പ്രത്യേകം വെല്‍ഫെയര്‍ ടീമിനെ സജ്ജമാക്കി.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി ഘടകത്തിന്റെ നേതൃത്വത്തില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ എഴുനൂറോളം കിറ്റുകള്‍ ഇതിനകം വിതരണം ചെയ്തു. സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ടവര്‍ക്കും വെല്‍ഫെയര്‍ വിംഗ്് വളണ്ടിയര്‍മാര്‍ മുഖേന കണ്ടെത്തിയ ആവശ്യക്കാര്‍ക്കുമാണ് ഭക്ഷ്യധാന്യ വിതരണം നടത്തിയത്. ദമാം റിയാദ്, ജിദ്ദ, അബഹ മദീന, മക്ക തുടങ്ങിയ പ്രവശ്യകളിലെ പ്രവാസി ഇന്ത്യക്കാരായ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികള്‍ക്കും മറ്റുമാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ പ്രധാനമായും വിതരണം ചെയ്തത്. സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്കു ഇതിനകം ആയിരത്തോളം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിളിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്നതിനും അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍ ലഭിക്കുന്നതിനും വേണ്ടി വിളിക്കുന്നവര്‍ക്കു പുറമെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടു കടുത്ത മാനസിക സംഘര്‍ഷത്തില്‍ കഴിയുന്ന ഒട്ടനേകം പേരും സഹായാഭ്യര്‍ത്ഥനയുമായി വിളിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് വിധേയരാകുന്നവര്‍ക്കു ആക്‌സസ് ഇന്ത്യയുമായി സഹകരിച്ചു നിലവില്‍ കൗണ്‍സിലിംഗ് നല്‍കി വരുന്നു. പ്രവാസികളുടെ കുടുംബങ്ങളില്‍ സഹായമെത്തിക്കാനായി പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ എല്ലാ ബ്രാഞ്ച് കമ്മിറ്റികള്‍ക്കും നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറവുമായി സഹകരിച്ചു സഹായ പദ്ധതി വിപുലപ്പെടുത്താനുള്ള തീരുമാനം പരിപാടി കൂടുതല്‍ ഫലവത്താകുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍മജീദ് ഫൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."