കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം സുശക്തമെന്ന് ഡി.കെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം സുശക്തമാണെന്ന് മന്ത്രി ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും ചില എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേരാന്‍ തയ്യാറാണെന്ന ബി.എസ് യെദ്യൂരപ്പയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തകര്‍ച്ച യെദ്യൂരപ്പ അംഗീകരിക്കണം. എല്ലാ സാമാജികര്‍ക്കും അവരുടെ ജോലി നന്നായി അറിയാം. അതുകൊണ്ട്, അനാവശ്യമായി ആരെയും എന്തിനും അദ്ദേഹത്തിന് കുറ്റപ്പെടുത്താനാവില്ല. അദ്ദേഹം ഏതെങ്കിലും അംഗത്തിന്റെ പേര് വെളിപ്പെടുത്തണം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്തുകാണിക്കട്ടേ. ഞങ്ങള്‍ക്കും കുറേ രാഷ്ട്രീയം അറിയാം. പക്ഷെ, അത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമില്ല. ഇതെല്ലാം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും ഡി.കെ പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് യെദ്യൂരപ്പ സഹകരിക്കണം. ചില നേതാക്കള്‍ക്ക് തുടക്കത്തില്‍ അതൃപ്തി ഉണ്ടായിരുന്നു. പക്ഷെ, ഞങ്ങള്‍ അതെല്ലാം പരിഹരിച്ചുവെന്നും കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കിടയില്‍ ഒരു പ്രശ്നമുണ്ടാവില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."