HOME
DETAILS
MAL
ആരോപണം നിഷേധിച്ച് ചൈന
backup
April 19 2020 | 02:04 AM
ബെയ്ജിങ്: വുഹാനിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണ് കൊറോണ വൈറസെന്ന ആരോപണം വീണ്ടും നിഷേധിച്ച് ചൈന. വൈറസിന്റെ ഉത്ഭവം വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണെന്ന നിലപാടിലാണ് ചൈനയിലെ വിദഗ്ധര്‍. ഇവിടത്തെ മൃഗങ്ങളില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് അവര്‍ പറയുന്നത്.
നേരത്തെ, വുഹാനിലെ വൈറോളജി ലാബില്‍നിന്നാണ് വൈറസ് നിര്‍മിക്കപ്പെട്ടതെന്ന ആരോപണമുയര്‍ന്നിരുന്നു. പിന്നാലെ, വിഷയത്തില്‍ അന്വേഷണം നടത്തുമെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് ചൈന വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.അതേസമയം, സ്വന്തം രാജ്യത്തെ മരണസംഖ്യ കുറച്ചുകാണിക്കുന്നുവെന്ന ആരോപണവും ചൈന നിഷേധിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസം വുഹാനിലെ മരണസംഖ്യയില്‍ ചൈന തിരുത്ത് വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."