കോഴിക്കോട്ടും ആലപ്പുഴയിലും വൈറോളജി ലാബ്: മന്ത്രി
കോഴിക്കോട്: കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ വൈറോളജി ലാബ് സ്ഥാപിക്കും. തിരുവനന്തപുരത്തെ നിര്‍ദിഷ്ട വൈറോളജി ഗവേഷണകേന്ദ്രവും എത്രയും വേഗം യാഥാര്‍ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി.
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മാലിന്യനിര്‍മാര്‍ജനവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് ജൂണ്‍ 14നുള്ളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും രാഷ്ട്രീയ പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. തുടര്‍ന്ന് പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ യോഗം ചേരും. വീടുകള്‍ മുതല്‍ ഓഫിസുകള്‍ വരെ ശുചീകരണം ഉറപ്പാക്കും. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. നിപായുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകന്നതായും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായതായും എന്നാലും ജൂണ്‍ അവസാനം വരെ ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ കോളജിന് 13 വെന്റിലേറ്ററുകള്‍ കൂടി ജില്ലയിലെ എം.എല്‍.എമാര്‍ ആസ്തിവികസന ഫണ്ടില്‍ നിന്നു നല്‍കും.
ബീച്ച് ആശുപത്രിക്കും രണ്ടു വെന്റിലേറ്ററുകള്‍ അനുവദിക്കും. ജില്ലയിലെ എം.പിമാരോടും വെന്റിലേറ്ററുകള്‍ അനുവദിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."