അസമില്‍ 'ഒരു ദിവസം, ഒരു തവണ' ഇളവ്
ഗുവാഹത്തി: അസമില്‍ ഏപ്രില്‍ 20ന് ശേഷം ലോക്ക്ഡൗണില്‍ ഒരു ദിവസത്തെ ഇളവിനെക്കുറിച്ച് ആലോചിക്കുന്നു. ജനങ്ങള്‍ക്ക് ജില്ലകള്‍ കടന്ന് സഞ്ചരിക്കാനുള്ള അനുവാദം നല്‍കാനാണ് ആലോചന. ആരോഗ്യ മന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിപ്പോയിട്ടുണ്ട്.
ഇവര്‍ക്ക് ഇളവ് ദിവസം സ്വന്തം നാട്ടിലേക്ക് എത്തിച്ചേരാനാവും. സംസ്ഥാനത്തിന് പുറത്ത് പെട്ടു പോയവരെക്കുറിച്ചുള്ള വിവരശേഖരണത്തിനായി കാള്‍ സെന്ററുകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. 5 ലക്ഷത്തോളം വിളികള്‍ ഇവിടങ്ങളില്‍ ലഭിച്ചതായാണ് വിവരം.
ഇത്തരക്കാര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയിലുണ്ട്. അസമില്‍ 35 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രോഗി മരിക്കുകയും ഒന്‍പത് പേര്‍ രോഗവിമുക്തി നേടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."