വൈദ്യുതി മുടക്കം; പ്രതിഷേധ ധര്‍ണ ഇന്ന്
വടകര: വൈദ്യുതി മുടക്കം പതിവായ അഴിയൂരില്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്കെതിരേ പ്രതിഷേധം തുടരുന്നു. അഴിയൂര്‍ സെക്ഷന്‍ ഓഫിസിന് പുതിയ ഫീഡര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും.
കാലത്ത് 10ന് മുക്കാളിയിലെ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിലാണ് ധര്‍ണ. അഴിയൂരില്‍ സ്വന്തമായി ഫീഡര്‍ ഇല്ലാത്തതാണ് സ്ഥിരമായി വൈദ്യുതി മുടക്കത്തിന് കാരണം. മുട്ടുങ്ങല്‍ സെക്ഷനില്‍ നിന്ന് വിഭജിച്ച് അഴിയൂര്‍ സെക്ഷന്‍ നിലവില്‍ വന്നപ്പോള്‍ തന്നെ പുതിയ ഫീഡര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് പോയില്ല. ഇപ്പോള്‍ ഓര്‍ക്കാട്ടേരി, മുട്ടുങ്ങല്‍ ഫീഡറുകളില്‍ നിന്നാണ് അഴിയൂരില്‍ വൈദ്യുതി ലഭിക്കുന്നത്. ഇതുകാരണം ഈ പ്രദേശങ്ങളില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ അഴിയൂരിലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."