റോഹിൻഗ്യകൾ വിശന്ന് മരിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്: ഐ സി എഫ്
ജിദ്ദ: തീവ്ര ബുദ്ധിസ്റ്റുകളുടെയും സൈന്യത്തിന്റെയും കൊടിയ പീഡനങ്ങളില്‍ നിന്നും രക്ഷ തേടി മലേഷ്യയിലേക്ക് പുറപ്പെട്ട റോഹിൻഗ്യൻ മുസ്ലിംകള്‍ പട്ടിണികിടന്നു യാത്രാബോട്ടില്‍ മരിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞട്ടിക്കുന്നതാണെന്ന് ഐ സി എഫ് നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഞ്ഞൂറോളം വരുന്ന ഈ അഭയാര്‍ത്ഥി സംഘം രണ്ട് മാസമായി കടലില്‍ അലയുകയായിരുന്നു. മൂന്ന് തവണ മലേഷ്യന്‍ തീരത്തണയാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കൊറോണ വ്യാപന ഭീതിയില്‍ മലേഷ്യയും തായ്‌ലാന്റും അതിര്‍ത്തി അടച്ചതാണ് ദാരുണ സംഭവത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും നടുകടലില്‍ വിശന്നു മരിച്ച പച്ച മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കി ജീവന്‍ നില നിര്‍ത്താനെങ്കിലും ഇവര്‍ക്ക് ശ്രമിക്കാമായിരുന്നു. യു എന്നിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും ശ്രദ്ധയും ജാഗ്രതയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉണ്ടാവണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു. സയ്യിദ് ഹബീബ് അല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു. മുജീബ് എ ആര്‍ നഗര്‍ ഉദ്ഘാടനം ചെയ്‌തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."