HOME
DETAILS

മണ്‍സൂണിന് ഡാമുകള്‍ സജ്ജമാക്കുന്നു; ഉല്‍പാദനം ഉയര്‍ത്തി കെ.എസ്.ഇ.ബി

  
backup
April 19 2020 | 05:04 AM

kerala-kseb-news1858554851


തൊടുപുഴ: ആഭ്യന്തര വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തി ഡാമുകളിലെ ജലനിരപ്പ് താഴ്ത്തി മണ്‍സൂണിന് സജ്ജമാകാന്‍ കെ.എസ്.ഇ.ബി. സതേണ്‍ റീജ്യനല്‍ പവര്‍ കമ്മിറ്റി (എസ്.ആര്‍.പി.സി) യുടെ അനുമതിയോടെയാണ് ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തിയത്.
കഴിഞ്ഞയാഴ്ചകളില്‍ ശരാശരി 15 ദശലക്ഷം യൂനിറ്റായിരുന്ന ആഭ്യന്തര ഉല്‍പാദനം ഇന്നലെ 24.478 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി. ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്താനും താഴ്ത്താനും കഴിയാതെ കെ.എസ്.ഇ.ബി ആസാധാരണ സാഹചര്യം നേരിടുന്നത് സംബന്ധിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡാമുകളിലെ ജലനിരപ്പ് താഴ്ത്തിയില്ലെങ്കില്‍ മണ്‍സൂണില്‍ സംഭരണ ശേഷി പെട്ടെന്ന് കവിഞ്ഞ് വെള്ളം തുറന്നുവിടേണ്ടി വരും. കരാര്‍ പ്രകാരമുള്ള പുറം വൈദ്യുതി എടുത്തില്ലെങ്കില്‍ കോടികള്‍ പിഴ നല്‍കേണ്ടിയും വരും. ഒന്നുകില്‍ പിഴ, അല്ലെങ്കില്‍ ജലനഷ്ടം, ഇങ്ങനെയുള്ള സാഹചര്യമാണ് കെ.എസ്.ഇ.ബി നേരിട്ടത്. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ ചേര്‍ന്ന എസ്.ആര്‍.പി.സി മീറ്റിങ്ങില്‍ കേരളം പ്രത്യേക സാഹചര്യം വിശദീകരിച്ചു. മിനിമം വൈദ്യുതി വാങ്ങാത്ത പക്ഷം കേന്ദ്ര നിയമപ്രകാരമുള്ള വന്‍ പിഴ ഒഴിവാക്കാമെന്നും ധാരണയായിട്ടുണ്ട്. കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ് പിള്ള എസ്.ആര്‍.പി.സി ചെയര്‍മാനായത് ഈ സാഹചര്യത്തില്‍ കേരളത്തിന് നേട്ടമായി. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടന്നത്. അടുത്ത ദിവസം ചേരുന്ന ഓപ്പറേഷന്‍ കോ ഓഡിനേഷന്‍ സബ് കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്യും.
ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച 70.748 ദശലക്ഷം യൂനിറ്റ് വൈദ്യുതിയില്‍ 46.269 ദശലക്ഷം യൂനിറ്റാണ് പുറത്തുനിന്നും എത്തിച്ചത്. 1862.562 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മൊത്തം സംഭരണശേഷിയുടെ 45 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 393.289 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്.
ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 51 ശതമാനം വെള്ളം നിലവിലുണ്ട്. ഇടുക്കി 8.412 ദശലക്ഷം യൂനിറ്റ്, ശബരിഗിരി 6.2234, ഇടമലയാര്‍ 1.2598, ഷോളയാര്‍ 0.8674, പള്ളിവാസല്‍ 0.2801, കുറ്റ്യാടി 2.5703, പന്നിയാര്‍ 0.6615, നേര്യമംഗലം 0.6555, ലോവര്‍പെരിയാര്‍ 0.712, പെരിങ്ങല്‍കുത്ത് 0.3677, ചെങ്കുളം 0.2987, കക്കാട് 0.7352, കല്ലട 0.1452, മലങ്കര 0.1221 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു വിവിധ പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പാദനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago