അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹരജി
ന്യൂയോര്‍ക്ക്: കൊവിഡ്- 19 മൂലം ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച യാത്രാ നിരോധനം അമേരിക്കയില്‍ കുടുങ്ങി കിടക്കുന്ന ആയിരകണക്കിന് ഇന്ത്യന്‍ പൗരന്മാരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിനു ശക്തമായ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ സുപ്രിം കോടതിയില്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തു.
കൊവിഡ് എന്ന മഹാമാരി അമേരിക്കയില്‍ വ്യാപകമാകുന്നതിനാല്‍ സുരക്ഷിതമായി ഇന്ത്യന്‍ പൗരന്മാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിഭ മക്കിജ (VIBHA MAKHIJA) എന്ന അഭിഭാഷകയാണു സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. എല്ലാ രാജ്യക്കാരും അവരുടെ പൗരന്മാരെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടും ഇന്ത്യാ ഗവണ്‍മെന്റ് മാത്രം അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത് പൗരന്മാരോടുള്ള വെല്ലുവിളിയാണെന്ന് വിഭ പറയുന്നു. ഇന്റര്‍ നാഷണല്‍, ഡൊമസ്റ്റിക് വിമാന സര്‍വീസുകള്‍, ഇന്ത്യ ഗവണ്‍മെന്റ് നിരോധിച്ചിരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഇവര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
മാര്‍ച്ച് 11 മുതല്‍ ഏര്‍പ്പെടുത്തിയ ട്രാവല്‍ ബാന്‍ ഒ.സി.ഐ കാര്‍ഡുള്ള ഇന്ത്യന്‍ അമേരിക്കന്‍സ് എന്നതു തിരുത്തി ഇന്ത്യന്‍ നാഷണല്‍സ് എന്നാക്കി പിന്നീട് ഇന്ത്യ ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അമേരിക്കയില്‍ അകപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ വീസ നീട്ടി കൊടുക്കുന്നതിനു കോണ്‍സുലേറ്റും വാഷിങ്ടണ്‍ ഇന്ത്യന്‍ എംബസിയും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."