സര്‍ക്കാരിനെ അഭിനന്ദിച്ചു
സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റയില്‍പാതയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും അന്തിമ സ്ഥലനിര്‍ണയസര്‍വേ നടത്താനും ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തിയും ചിലവായ 8 കോടി രൂപ അനുവദിച്ചും ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാറിനേയും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി സുധാകരന്‍, കെ ശശീന്ദ്രന്‍, പാതക്കുവേണ്ടി ശക്തമായ ഇടപെടലുകള്‍ നടത്തിയ ഡോ. ഇ ശ്രീധരന്‍, എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, പി.വി അന്‍വര്‍, സി.പി.എം ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്‍, അനുകൂല തീരുമാനമെടുത്ത ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രാഹാം, ഗതാഗതവകുപ്പ് മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവരെ നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭിനന്ദിച്ചു.
യോഗത്തില്‍ കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി.വൈ മത്തായി, മോഹനന്‍ നവരംഗ്, ഒ.കെ മുഹമ്മദ്, ഫാ. ടോണി കോഴിമണ്ണില്‍, റസാഖ് ചോലക്കല്‍, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗീസ്, റാം മോഹന്‍, സംഷാദ്, നാസര്‍ കാസിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."