HOME
DETAILS
MAL
കൊവിഡ്-19: ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
backup
April 19 2020 | 05:04 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രികളില്‍ ഒന്നായ ഡല്‍ഹി കലാവതി സരനില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. പത്തു മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും കൊവിഡ് ബാധിച്ച് ഇവിടെ ചികിത്സയിലാണ്.
കുഞ്ഞിന് രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നു തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ക്കും മൂന്നു നഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ആശുപത്രിയിലെ മറ്റു കുട്ടികള്‍ക്ക് ഇതുവരെ കുഴപ്പമൊന്നുമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നേരത്തെ 14മാസം പ്രായമുള്ള ഒരു കുഞ്ഞ് ഗുജറാത്തിലെ ജാംനഗറില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."