സാധുക്കളിലേക്ക് സമ്പത്ത് എത്തിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യത: എന്‍.കെ മുഹമ്മദ് ഫൈസി
കാക്കനാട്: തന്റേതെല്ലാം അള്ളാഹുവിന്റെതാണെന്ന് സമ്മതിക്കുന്ന മനുഷ്യര്‍ സമ്പത്തു മാത്രം സ്വന്തമാണെന്നു കരുതുന്നത് തിരുത്തപ്പെടണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി പറഞ്ഞു. സാധുക്കളായ ജനങ്ങളിലേക്ക് സമ്പത്ത് എത്തിച്ചേരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമ്പത്തു മുഴുവനും മാറ്റിവച്ച ലോക പ്രശസ്ഥനായ അലി ബനാത്തിനെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കാക്കര ദാറുസലാം മദ്റസ ഹാളില്‍ നടത്തിയ ഉറവ് റിലീഫ് പ്രവര്‍ത്തനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എന്‍.കെ മുഹമ്മദ് ഫൈസി.
മണ്ഡലം പ്രസിഡന്റ് എം.എം അബുബക്കര്‍ ഫൈസിയുടെ അധ്യക്ഷത വഹിച്ചു. തൃക്കാക്കര ജുമാ മസ്ജിദ് ഖത്വീബ് അബ്ദുള്‍ ലത്വീഫ് വാഫി ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം അബ്ദുല്‍ സലാം, കെ.എം അബ്ദുള്‍ റഹിം, ഹബീബ് റഹ്മാന് മുസ്ലിയാര്, കെ.എം അബ്ദുള്‍ റഹ്മാന്, പി.എ പരീത് കുഞ്ഞ്, പരീത് മുസ്ലിയാര്, പി.വി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.വൈ.എസ് തൃക്കാക്കര മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറര്‍ കെ.കെ അലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."