HOME
DETAILS

സ്പ്രിംഗ്‌ളര്‍: മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമം; ഇടപാട്‌ നിയമവകുപ്പ് അറിയേണ്ടതില്ല; പ്രതിരോധിച്ച് മന്ത്രി എ.കെ ബാലന്‍

  
backup
April 19 2020 | 06:04 AM

minister-ak-balan-support-cm-on-sprinklr-deals-contravarcy1

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ ഐ.ടി വകുപ്പിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ആരോപണം ഉന്നയിക്കുന്നവര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തിന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ഭയമാണ് പ്രതിപക്ഷത്തിന്റേതെന്നും മന്ത്രി പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ കരാര്‍ നല്‍കിയതില്‍ തെറ്റില്ല. കമ്പനി പ്രവര്‍ത്തനത്തിന് പര്യാപ്തമാണോ എന്നതാണ് പ്രധാന പ്രശ്‌നം. കരാര്‍ സംബന്ധിച്ച് നിയമവകുപ്പ് അറിയേണ്ട കാര്യമില്ലെന്നും വിഷയത്തില്‍ നാളെ പ്രശ്‌നം വന്നാല്‍ അതിന് ഉത്തരവാദിത്വം ഐ.ടി വകുപ്പിന് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് അധികൃതരുമാണ്. അത് വിശകലനം ചെയ്യാന്‍ സോഫ്റ്റ് വെയര്‍ വേണമെന്ന് തീരുമാനിച്ചത് ഐ.ടി വകുപ്പാണ്. ഐ.ടി വകുപ്പിന്റെ നടപടിയോട് ഒരു വിധത്തിലുമുള്ള വിയോജിപ്പും സര്‍ക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ശ്രമം. ലാവലിന്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണം വന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്ക് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഉണ്ട് എന്ന് പറഞ്ഞവരാണ് പ്രതിപക്ഷം. അങ്ങനെ നശിപ്പിച്ച് കളയാന്‍ കഴിയുന്ന ആളാണ് പിണറായി എന്ന് ആരും കരുതേണ്ടതില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  33 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago