രണ്ട് സിറിയന്‍ മിനിക്കഥകള്‍
രചന: മുഹമ്മദ് ബിന്‍ യൂസുഫ് കര്‍സൂന്‍ (സിറിയ)
വിവര്‍ത്തനം: ഡോ: അബ്ബാസ് കെ.പി
മഷി
തന്റെ ജീവിതകഥ എഴുതാന്‍ പച്ച മഷി പേനയും വെള്ള കാലാസുകളും വാങ്ങി.
ആദ്യ വരികള്‍ അദ്ദേഹം എഴുതിത്തുടങ്ങി.
എത്ര മനോഹരമാണ് പച്ചമഷി!!
അവസാനിപ്പിക്കാനായപ്പോഴേക്കും ധാരാളം കടലാസുകള്‍ അദ്ദേഹം ഉപയോഗിച്ചു കഴിഞ്ഞിരുന്നു.
അവസാന പദം എഴുതാറായപ്പോള്‍
അദ്ദേഹത്തിന്റെ വലിയ പുസ്തകത്തില്‍ ഒരു വാചകമോ ഒരക്ഷരമോ കാണാന്‍ കഴിയാത്ത വിധം
കടലാസുകളില്‍ മഷിയുടെ നിറം മങ്ങി തുടങ്ങി.
കടലാസുകള്‍ ശക്തമായി കുടഞ്ഞ് അദ്ദേഹം ഒച്ചവച്ചു.
എന്തുകൊണ്ട് ഇങ്ങനെ? എന്തുകൊണ്ട്?
റൂമിലെ ചുവരുകളില്‍ നിന്ന് തന്റെ ശബ്ദത്തിന്റെ പ്രതിധ്വനി അയാള്‍ക്ക് കേള്‍ക്കാമായിരുന്നു:
'ഇതാണ് നിന്റെ ജീവിതം. വായിക്കാന്‍ അര്‍ഹമായ ഒന്നും അതില്‍ ഇല്ല'.
ഫലം കായ്ക്കാത്ത വൃക്ഷങ്ങള്‍
നമ്മുടെ മുന്‍സിപ്പാലിറ്റിയുടെ ചുറ്റുമുള്ള പ്രദേശത്ത് ഫലം കായ്ക്കാത്ത വൃക്ഷങ്ങള്‍ നടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അദ്ദേഹം തുറന്ന് പറഞ്ഞു.
ഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍ ധാരാളം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും
ആരാണ് ഫലം എടുക്കുക?
ഞാനോ?
അങ്ങനെ ഒരിക്കലും സംഭവിക്കില്ല.
ഒരു ഫലം പോലും ഞാന്‍ എടുക്കില്ല.
മറ്റുള്ളവരെ എടുക്കാനും സമ്മതിക്കില്ല.
ഇനി വില്‍പ്പനക്ക് വച്ചാല്‍ ആര്‍ക്ക് വില്‍ക്കും?
വിറ്റുവരവ് എവിടെ രേഖപ്പെടുത്തും?
മുന്‍സിപ്പാലിറ്റിയിലെ വിശാലമായ പൂന്തോട്ടം ഭംഗിയാക്കാന്‍ ചുമതലയുള്ള കാര്‍ഷിക എന്‍ജിനീയറുമായി കരാര്‍ ഒപ്പിട്ട ശേഷം ജനറല്‍ സെക്രട്ടറി മീറ്റിങ്ങില്‍ പ്രഖ്യാപിച്ചു:
ഫലം കായ്ക്കാത്ത ധാരാളം വൃക്ഷങ്ങള്‍ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."