ടണ്‍ കണക്കിന് ധാന്യം ഗോഡൗണില്‍ സൂക്ഷിച്ച് ഒരു നേരത്ത അന്നത്തിനായി ആയിരങ്ങളെ വരി നിര്‍ത്താന്‍ ഹൃദയശൂന്യരായ സര്‍ക്കാറിനേ കഴിയൂ- ആഞ്ഞടിച്ച് വീണ്ടും ചിദംബരം
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് പട്ടിണിയായിപ്പോ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കു നേരെ കണ്ന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം വീണ്ടും. ട്വീറ്റുകളിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
'രാജ്യത്തെ ധാരാളക്കണക്കിനാളുകളുടെ കയ്യിലും പണമില്ല. ഒരു നേരത്തെ ഭക്ഷണത്തിനായി അവര്‍ ക്യൂ നില്‍ക്കുകയാണ്. ഇതിനെല്ലാം ശക്തമായ തെളിവുകളുണ്ട്. ഒരു നേരത്ത അന്നത്തിനായി ആയിരങ്ങളെ വരി നിര്‍ത്താന്‍ ഹൃദയശൂന്യരായ സര്‍ക്കാറിനേ കഴിയൂ- അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്രത്തോട് രണ്ടു ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുന്നു.
എന്തുകൊണ്ട് സര്‍ക്കാറിന് അവരെ പട്ടിണിയില്‍ നിന്ന് രക്ഷിച്ചു കൂട. ഓരോ പാവപ്പെട്ട കുടുംബത്തിനും പണം നല്കി അവരുടെ അന്തസ്സ് സംരക്ഷിച്ചു കൂട
ഗോഡൗണില്‍ സംഭിക്കുന്ന 77 മില്യണ്‍ ടണ്‍ ധാന്യത്തിന്റെ ഒരു ഭാഗം എന്തുകൊണ്ട് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സര്കാകറിന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു കൂട- അദ്ദേഹം ചോദിച്ചു.
ഇത് രണ്ടും സാമ്പത്തികവും ധാര്‍മികവുമായ ചോദ്യങ്ങളാണ്. രാജ്യം നിസ്സഹായരായി നോക്കിനില്‍ക്കേ ഇതിന് മറുപടി തരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയും ധനമന്ത്രി നിര്‍മല സീതാരാമനും പരാജയപ്പെട്ടിരിക്കുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാറിനെതിരെ നേരത്തെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."