മഴക്കെടുതി: ഊര്‍ജിത നടപടികള്‍ക്ക് നിര്‍ദേശം
കൊച്ചി: അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാംപ് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം. ചെല്ലാനം, വൈപ്പിന്‍ മേഖലകളില്‍ ജിയോബാഗ് സ്ഥാപിക്കലും കാന ശുചീകരണവും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
അപകടകരമായ നിലയിലുളള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് കോര്‍പ്പറേഷനും പി.ഡബ്ല്യു.ഡിയും തഹസില്‍ദാര്‍മാരും ഉടന്‍ നടപടി സ്വീകരിക്കണം. എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കണം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് തല ക്യാംപുകള്‍ ഊര്‍ജിതാമാക്കാനും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ പരിശോധന നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ചെല്ലാനത്ത് കടല്‍ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിട്ടുള്ള വേളാങ്കണ്ണി ബസാര്‍ മേഖല, കമ്പനിപ്പടി, ആലുങ്കല്‍ കടപ്പുറം, വേളാങ്കണ്ണി പള്ളിയുടെ വടക്ക് വശം, ചെറിയ കടവ് എന്നീസ്ഥലങ്ങളില്‍ കടല്‍ ഭിത്തി ശക്തിപ്പെടുത്തുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ല കലക്ടറുടെ അടിയന്തിര ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി, കണയന്നൂര്‍ തഹസില്‍ദാര്‍ വൃന്ദാ ദേവി, ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍, അഡീഷണല്‍ ഡി.എം.ഒ ഡോ.എസ് ശ്രീദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."