പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു
ആലുവ: കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ അഞ്ച് അടിയോളം ജലനിരപ്പ് ഉയര്‍ന്നു. ചെളിയുടെ തോത് 16 എന്‍.റ്റി.യു ആയി ഉയര്‍ന്നു. എന്നാല്‍ പുഴ കലങ്ങി മറിഞ്ഞ് ഒഴുകുന്നുന്നുണ്ടെങ്കലും പശ്ചിമകൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള പമ്പിങ് തടസം കൂടാതെ നടക്കുന്നുണ്ട്. പമ്പ് ചെയ്യുന്ന വെള്ളത്തില്‍ ചെളിയുടെ അളവ് അഞ്ച് എന്‍.റ്റി.യുവായി കുറച്ചിട്ടാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. ആലുവ മണപ്പുറം പരിസരവും വെള്ളത്തില്‍ മുങ്ങി.
രാവിലെ എട്ട് മണിയോടെ വീശിയടിച്ച കാറ്റില്‍ വ്യാപക കൃഷിനാശം സംഭവിച്ചു. മരങ്ങള്‍ വീണ് വൈദ്യുതി തടസം നേരിട്ടു ഉളിയന്നൂര്‍ ഭാഗത്ത് വ്യാപകമായി വാഴകള്‍ ഒടിഞ്ഞു വീണു. പുറയാര്‍, ചൊവ്വര ഭാഗത്ത് ജാതിയടക്കം മരങ്ങള്‍ ഒടിഞ്ഞ് വീണു. പുറയാറില്‍ അസീസിന്റെ വീടിന് മുകളില്‍ ജാതിവീണ് വീട് തകര്‍ന്നു. തരുത്ത് ഭാഗത്ത് രാത്രി ഒന്‍പത് മണിയോടെ റെയില്‍വേ ട്രാക്കിലേക് മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി മുറിച്ച് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."