HOME
DETAILS

കാടിറങ്ങുന്ന കടുവകളുടെ എണ്ണം കുറയുന്നു

  
backup
July 04 2016 | 17:07 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e

സുല്‍ത്താന്‍ ബത്തേരി: കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുന്ന കടുവകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്.  കാട്ടിലെ നിശ്ചിതദൂര പരിധിയിലുള്ള പ്രദേശത്ത് വസിക്കുന്ന കടുവകള്‍ ഉള്‍ക്കാട്ടിലുള്ള കടുവകളുമായി പോരടിച്ച് നില്‍ക്കാനാവാതെ വരുമ്പോഴാണ് കാടിറങ്ങുന്നത്.
പ്രായാധിക്യവും അസുഖബാധയും പോരാട്ടത്തില്‍ വരുന്ന മാരകമുറിവുകളുമെല്ലാം കടുവകള്‍ക്ക് കാട്ടില്‍ ഇരപിടിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നു. വിശപ്പടക്കാനുള്ള ഇരകളെ തേടിയാണ് ഇവ ജനവാസകേന്ദ്രത്തിലെത്തുന്നത്. വളര്‍ത്തുമൃഗങ്ങളെയും, ഗതിമുട്ടിയാല്‍ മനുഷ്യരെയും പിടിച്ചുഭക്ഷിക്കുന്നത് അവശരായ കടുവകളാണ്. കടുവകളുടെ ഏറ്റവും വലിയ പ്രത്യേകത അത്യാധ്വാനം ചെയ്ത് ഇര പിടിച്ച് ജീവിക്കാനുള്ള അവകാശമാണ്. കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് കടുവകള്‍ തമ്മിലുള്ള പോരാട്ടവും വര്‍ധിക്കും. ഇത് പ്രകൃതിയുടെ വംശക്രമീകരണനിയമമായി കണക്കാക്കാം. എണ്ണം കൂടുമ്പോള്‍ പോരടിച്ച് ചത്ത് അംഗസംഖ്യ പരിമിതപ്പെടുത്തും.
കടുവകള്‍ നിറഞ്ഞ വയനാടന്‍ കാട്ടില്‍ നിന്ന് ഓരോ വര്‍ഷവും പതിനഞ്ച് വരെ കടുവകള്‍ നാടിറങ്ങുമെന്നാണ് ബംഗളുരു ആസ്ഥാനമായുള്ള വൈല്‍ഡ് കണ്‍സര്‍വേറ്റിവ് സൊസൈറ്റി (ഡബ്ല്യു.സി.എസ്) നടത്തിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ചോ ആറോ കടുവകളാണ് നാടിറങ്ങിയത്. ഇക്കഴിഞ്ഞ വര്‍ഷം എണ്ണം ഇതിലും കുറവായിരുന്നു. കടുവകള്‍ കാട്ടിനുള്ളില്‍ വച്ച് തന്നെ പോരടിച്ച് കൊല്ലപ്പെടുന്നത് കൊണ്ടാണ് ഇവ കൂടുതലായി കാട്ടിലേക്കിറങ്ങാത്തതെന്ന് കരുതുന്നു.
രോഗബാധയേറ്റ് കടുവകള്‍ ചാകുന്നതും സാധാരണമാണ്. ഈയിടെ വടക്കനാട് പള്ളിവയലില്‍ വെച്ച് പിടികൂടിയ കടുവക്ക് വയര്‍ നിറയെ വിരകള്‍ ബാധിക്കുന്ന രോഗമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മാരകമായ വിരകള്‍ കുടലില്‍ നിറയുന്ന രോഗമാണ് കടുവകളില്‍ കൂടുതലായി കണ്ടുവരുന്നത്.
പൊതുവെ കടുവകള്‍ രോഗപ്രതിരോധ ശേഷി കൂടി മൃഗമാണ്. എളുപ്പത്തില്‍ രോഗം പിടിപെടില്ലെങ്കിലും ചില വൈറസ് രോഗങ്ങള്‍ ഇവയുടെ കുലം മുടിക്കുന്ന അവസ്ഥകളുണ്ടാക്കും. കാടിന് ഉള്‍ക്കൊള്ളാനാവാത്ത വിധം എണ്ണം പെരുകുമ്പോഴാണ് രോഗം മൂലം ഇവ ചത്തൊടുങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago