HOME
DETAILS
MAL
മന്ത്രിസഭയെ മറികടന്ന് സ്പ്രിംഗ്ളര്‍ കരാര്‍ ഒപ്പിട്ടതില്‍ സി.പി.ഐയ്ക്ക് അതൃപ്തി
backup
April 19 2020 | 10:04 AM
തിരുവനന്തപുരം: മന്ത്രിസഭയെ മറികടന്ന് സ്പ്രിംഗ്ളര്‍ കരാര്‍ ഒപ്പിട്ടതില്‍ സി.പി.ഐയ്ക്ക് അതൃപ്തി. ഐടി സെക്രട്ടറി മാത്രമായി തീരുമാനം എടുത്തതും വിദേശ കമ്പനിയുമായി കരാറുണ്ടാക്കി നിയവകുപ്പിനേയും മന്ത്രിസഭയേയും മറികടന്ന് നീങ്ങിയത് തെറ്റാണെന്നാണ് സി.പി.ഐ നേതൃത്വത്തിനുള്ളിലെ വികാരം.
വിദേശ കമ്പനിയുമായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. സ്പ്രിംഗ്ളറിന്റെ കാര്യത്തില്‍ അതൊന്നും ഉണ്ടായില്ല. നിയമവകുപ്പിന്റെ അനുമതി കൂടി തേടി കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ ഇത്തരം വിവാദങ്ങളൊന്നും ഉയരുമായിരുന്നില്ല. മുഖ്യമന്ത്രി പോലും അറിയിാതെ കരാര്‍ ഒപ്പിട്ടതിലും സി.പി.ഐയ്ക്ക് കടുത്ത അമര്‍ഷമുണ്ട്.
അതേസമയം, കൊവിഡ് കാലം വരെ വിഷയത്തില്‍ പരസ്യപ്രതികരണം ഉണ്ടാകില്ല. പാര്‍ട്ടി കമ്മറ്റികള്‍ ചേര്‍ന്ന ശേംഷം അതൃപ്തി അറിയിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."