വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ട സമയമല്ല; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ഗവണ്മെന്റിന് ഈ കാര്യത്തില്‍ സല്‍പ്പേര് കിട്ടാന്‍ പാടില്ല. അപ്പോള്‍ ഏതെല്ലാം തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പറഞ്ഞ ഓരോ സന്ദര്‍ഭത്തിലും ആ തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും മെല്ലെ തുടങ്ങിവരികയാണ്. ഉദ്ദേശം വ്യക്തമാണ്. ഞാന്‍ ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നത്, ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കണ്ടുകൊള്ളും. ജനങ്ങള്‍ വിലയിരുത്തിക്കൊള്ളും. അതിനെ ആ തരത്തില്‍ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."