HOME
DETAILS

രണ്ടരമാസമായി ഇന്ത്യന്‍ അംബാസഡറില്ല: കോവിഡ് കാലത്തും നാഥനില്ലാ കളരിയായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി

  
backup
April 19 2020 | 12:04 PM

covid-issue-bahrain-issue-123456-2020

മനാമ: വിദേശ ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുന്നതാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളെന്നാണ് വെപ്പ്.
അതു പക്ഷേ ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികളുടെയും തൊഴിലാളികളുടെയും കാര്യത്തിലിപ്പോള്‍ വിദൂര സ്വപ്നമായി മാറിയിരിക്കുകയാണ്.
രണ്ടര മാസമായി ഇവിടെ എംബസിയില്‍ അംബാസഡറില്ലെന്നതാണ് കാരണം. സ്ഥാനപതിയില്ലാത്ത ഇന്ത്യന്‍ എംബസിയിപ്പോള്‍ നാഥനില്ലാ കളരിയായി മാറിയിരിക്കുന്നുവെന്ന ആക്ഷേപവും ഇപ്പോള്‍ ശക്തമാണ്.
ഇവരുടെ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ പരാതികള്‍ നിറയുകയാണ്.

ഈ കോവിഡ് കാലത്ത് പ്രവാസികള്‍ക്കാശ്വാസം പകരേണ്ട എംബസിയുടെ ഭാഗത്ത് നിന്ന് അത്തരം നടപടികള്‍ കാണുന്നില്ലെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
രാജ്യത്ത് എട്ടു മാസം നീളുന്ന പൊതുമാപ്പ് കൂടി പ്രഖ്യാപിച്ചിരിക്കെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ട എംബസിയില്‍ നിന്നും പൊതുമാപ്പ് സംബന്ധമായി ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ല.

'പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ എംബസിയുടെ സഹായം ആവശ്യമുള്ള സമയമാണിത്. പക്ഷേ രണ്ടരമാസത്തോളമായി ഇവിടെ പ്രവാസികള്‍ക്ക് ഒരു കുടുംബനാഥനില്ലാത്ത സ്ഥിതിയാണുള്ളത്'- ബഹ്‌റൈനിലെ കേരള പ്രവാസി കമ്മീഷന്‍ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍ സുപ്രഭാതത്തോട് പ്രതികരിച്ചു.

ബഹ്‌റൈന്‍ അംബാസഡറായിരുന്ന അലോക് കുമാര്‍ സിന്‍ഹ 2020 ജനുവരി 30 നാണ് വിരമിച്ചത്. ഒരു അംബാസഡര്‍ വിരമിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ നിയമിതമാവാറുണ്ട്. ആ സ്ഥാനത്തിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയആള്‍ എത്തിയില്ലെന്നത് പ്രവാസികളോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് വ്യക്തമാക്കുന്നതെന്ന ആരോപണവും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago