കൊവിഡ്-19: യു.എ.ഇയില്‍ നാല് മരണം; മരണസംഖ്യ 41 ആയി
ദുബായ്: രാജ്യത്ത് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഒരു ഗള്‍ഫ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 23,000 ത്തില്‍ പരം കൊറോണ വൈറസ് ടെസ്റ്റുകളാണ് നടത്തിയത്. ഇതേതുടര്‍ന്ന് പുതുതായി 479 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 6781 ആയി ഉയര്‍ന്നു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
98 പേര്‍ക്ക് ഇന്ന് പൂര്‍ണമായും രോഗം ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം 1286 ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. മരിച്ച മൂന്ന് പേരും നേരത്തേ വിവിധ രോഗങ്ങളാല്‍ വലയുന്നവരായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
The Ministry of Health conducts more than 23,000 tests within its plans to expand the scope of tests and reveals 479 new cases of #Coronavirus. Also announces 98 recovery cases and 4 death cases due to complications.
— NCEMA UAE (@NCEMAUAE) April 19, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."