ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി
കട്ടപ്പന: സിപിഎം പ്രവര്‍ത്തകനെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതായി പരാതി. ഏറ്റുമുട്ടലില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. സിപിഎം പ്രവര്‍ത്തകനായ ചേമ്പളം പാലത്താനത്ത് ആന്റണി (പൊന്നച്ചന്, 60), ബ്രാഞ്ച് സെക്രട്ടറി ജോസി മാത്യൂ, ജിബിന്‍ ജോര്‍ജ്, റോബിന് ജയിംസ്, ഷാരോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ് നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റണിയെ ജീപ്പിലെത്തിയ സംഘം വിണ്ടും മര്‍ദിച്ചതായും പറയുന്നു. എന്നാല്‍ ആരോപണം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ജോസി മാത്യു നിഷേധിച്ചു. ചേമ്പളത്ത് ഡിവൈഎഫ്ഐയുടെ കൊടിമരം സ്ഥാപിക്കാനെത്തിയപ്പോള്‍ തടഞ്ഞ ആന്റണിയാണ് മര്‍ദനം അഴിച്ചുവിട്ടതെന്ന് ജോസി പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള നാലുപേര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം വൈകുന്നേരം ചേമ്പളം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലിരിക്കുമ്പോള്‍ ജോസിയുടെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദനം അഴിച്ചുവിടുകയായിരുന്നെന്നാണ് ആന്റണി പറയുന്നത്. ക്ലബിന്റെ പ്രസിഡന്റാണ് ആന്റണി. കമ്പിവടിക്ക് അടിയേറ്റ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. പിന്നീട് രാത്രി ചേമ്പളത്തുനിന്നും ജീപ്പിലെത്തിയ സിപിഎം പ്രവര്‍ത്തകരായ ആറംഗ സംഘം തന്നെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതായും ആന്റണി പറയുന്നു. ആശുപത്രിയില്‍ രാത്രിയില്‍ ഒരുസംഘമാളുകള്‍ കടന്നുകയറി ബഹളംവച്ചതോടെ പൊലിസിനെ വിളിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. നെടുങ്കണ്ടം പൊലിസ് സ്ഥലത്തെത്തിയതോടെ ബഹളംവച്ചവര് വന്ന വാഹനത്തില്‍ തിരികെപോയി.
ആശുപത്രിയില്‍ നിരവധി രോഗികള്‍ ഉണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെത്തി ബഹളംവച്ചവര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റണിയെ കാണുന്നതിനായി ചേമ്പളത്തുനിന്നും എത്തിയ സിപിഎം പ്രവര്‍ത്തകരെ ആന്റണിയാണ് മര്‍ദിച്ചതെന്ന് ബ്രാഞ്ച് സെക്രട്ടറി ജോസി മാത്യു ആരോപിച്ചു. സമീപകാലത്തും ചേമ്പളത്ത് സംഘര്‍ഷവസ്ഥ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍ തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."