കനാല്‍ നവീകരണ പദ്ധതിക്ക് സഹായം നല്‍കും: മന്ത്രി
ആലപ്പുഴ: കനാല്‍ നവീകരണ പദ്ധതിക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്ക് പറഞ്ഞു. പദ്ധതിയുടെ സാധ്യതയെ പറ്റിയും ജനകീയമായി മുഴുവന്‍ കനാലുകളിലേക്ക് വ്യാപിക്കുന്നത്തിനും ഊര്‍ജിതമാക്കുന്നതിനും സര്‍ക്കാര്‍ ഒപ്പമുണ്ടാവും.
ഐ. ഐ. ടി ബോംബയുടെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യ ഒട്ടാകെയുള്ള ഉന്നതസാങ്കേതിക കലാലയങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും ആര്‍ക്കിടെക്ചര്‍ 8 പാനിങ് സോഷ്യല്‍ വര്‍ക്ക്, എന്നീ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യുന്ന വിദ്യാര്‍ഥികള്‍ ആലപ്പുഴയിലെ കനാലുകളെ പറ്റിയും അതിന്റെ ഭാഗങ്ങളില്‍ താമസിക്കുന്ന ആളുകളുടെ ഖര-ജല മാലിന്യ സംസ്‌കരണ രീതികളെ പറ്റിയും സമഗ്രമായ പഠനം നടത്തി. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അവതരണവും ചര്‍ച്ചയും ചുങ്കത്ത് കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയുടെ സെമിനാര്‍ ഹാളില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷനായി. കയര്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും പങ്കെടുത്തു. മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
മന്ത്രി തോമസ് ഐസക്കില്‍ നിന്നും കനാല്‍ നവീകരണ പദ്ധതിയുടെ റിപ്പോര്‍ട്ട് മന്ത്രി ജി സുധാകരന്‍ ഏറ്റുവാങ്ങി. വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള ഇത്തരം സംരംഭങ്ങള്‍ വളരെ മാതൃകപരമാണെന്നു ജി. സുധാകരന്‍ പറഞ്ഞു. പഠനം നടന്നതിന്റെ അതേ വേഗതയില്‍ തന്നെ അത് പ്രാവര്‍ത്തികമാക്കാനുള്ള ജാഗ്രത പുലര്‍ത്തണം.
തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന കാലതമാസമാണ് ഇതുപോലുള്ള പദ്ധതികളെ പിന്നോട്ട് അടിക്കുന്ന പ്രധാന ഘടകം. ഈ സാഹചര്യത്തില്‍ പദ്ധതിയെ അതിവേഗം പ്രാവര്‍ത്തികമാക്കാനുള്ള എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയതു. ആലപ്പുഴയെ തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടെ ഉണ്ടാകുമെന്നു മന്ത്രി ഉറപ്പ്‌നല്‍കി . എന്‍. സി നാരായണന്‍ (ഐ.ഐ.ടി, ബോംബെ) ആലപ്പുഴ കനാല്‍ നവീകരണ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാട്ടര്‍ സാംപിള്‍ ടെസ്റ്റിലൂടെ 93 ശതമാനം കിണര്‍ വെള്ളത്തിലും 82 ശതമാനം കുഴല്‍ കിണര്‍ വെള്ളത്തിലും 39 ശതമാനം കുടിവെള്ളതിലും കോളോഫോം ബാക്ടീരിയയുടെ സാനിധ്യം സ്ഥിരികരിച്ചു. അശാസ്ത്രീയമായ സെപ്റ്റിക് ടാങ്കുകള്‍ ആണ് ഇതിനു കാരണം. 62% ആളുകള്‍ തങ്ങളുടെ സെപ്റ്റിക് ടാങ്കുകള്‍ ശാസ്ത്രിയമാണെന്നു വുശ്വസിക്കുന്നു.
എന്നാല്‍ വെറും 36ശതമാനം മാത്രമാണ് ശാസ്ത്രീയമായി പണിതിട്ടുള്ളത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സുനില്‍കുമാര്‍ 14 കനാലുകളില്‍ പ്രധാനമായും കാപ്പിത്തോടില്‍ നടത്തിയ സിവില്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അദ്ദേഹം അവതരിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം. ആര്‍ പ്രേം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."