കേരളാ ചിക്കന്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന്: ധനമന്ത്രി
മുഹമ്മ: കുടുംബശ്രീ സംരംഭമായ കേരളാ ചിക്കന്‍ ഉടന്‍ വിപണിയിലിറങ്ങുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉത്ഘാടനം മാരാരിക്കുളത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിയുടെ നികുതി കുറച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണ്.
കോഴിയുടെ വില 87 രൂപയാക്കണമെന്ന് ചാനലില്‍ പറയാനേ പറ്റൂ. തമിഴ്‌നാട്ടുകാരാണ് വില നിശ്ചയിക്കുന്നത്. ഇത് മാറണമെങ്കില്‍ സ്വന്തമായി കോഴി വളര്‍ത്തി 87 രൂപ നിശ്ചയിച്ച് വില്‍ക്കണം. ഗുണമേന്മയുള്ള ചിക്കന്‍ വില കുറച്ച് വില്‍ക്കുമ്പോള്‍ തമിഴ് നാടന്‍ ചിക്കന്റെ വിലയും കുറയുമെന്നും മന്ത്രി പറഞ്ഞു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫിസിനു സമീപം ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കുടുംബശ്രീ സി.ഡി.എസ് ആയി തെരെഞ്ഞെടുക്കപ്പെട്ട മാരാരിക്കുളം വടക്ക് പഞ്ചായത്ത് സി.ഡി എസിനെ ചടങ്ങില്‍ ആദരിച്ചു. ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അനിജി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. പദ്ധതി നിര്‍വഹണത്തിലും നികുതി പിരിവിലും നൂറു ശതമാനം വിജയം കൈവരിച്ചതിന് മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം ഷിബുവിനെ മന്ത്രി ആദരിച്ചു. ഗുണമേന്മയുള്ളതും സുരക്ഷിതവും ന്യായവിലയ്ക്ക് ലഭിക്കുന്നതുമായ കേരള ചിക്കന്‍ ഉല്‍പാദിപ്പിക്കുന്നതിനാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ആദ്യഘട്ടമായി 22 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് സബ്‌സിഡി അനുവദിച്ചത്.
കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ.എസ്. കുറുപ്പ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ബി സുര, കെ. കെ രമണന്‍, മിനി ആന്റണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."