വെള്ളാപ്പള്ളിയെ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കണം: എസ്.എന്‍.ഡി.പി.ഏകോപന സമിതി
കൊല്ലം: ചെമ്പഴന്തി ശ്രീനാരായണ കോളജിലെ ബി.കോം അഡ്മിഷന് 1.25 ലക്ഷം രൂപ കോഴ വാങ്ങുന്ന ദൃശ്യം പുറത്തായ സാഹചര്യത്തില്‍ വെളളാപ്പളളി നടേശനെതിരെ കേസെടുത്ത് മാനേജര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എസ്.എന്‍.ഡി.പി .യോഗം ഏകോപന സമിതി അടിയന്തിരയോഗം കൂടി ആവശ്യപ്പെട്ടു.
സ്‌കൂള്‍ - കോളജ് അഡ്മിഷനും നിയമനത്തിനും കോഴയായി കോടികളാണ് കഴിഞ്ഞ 20 വര്‍ഷക്കാലമായി വെളളാപ്പളളി നടേശന്‍ വാങ്ങിക്കൂട്ടിയത്. ഈ പണം ട്രസ്റ്റിന്റെയോ യോഗത്തിന്റെയോ കണക്കില്‍ ഉള്‍പ്പെടുത്താതെ ശ്രീനാരായണ ട്രസ്റ്റാകുന്ന പബ്ലിക് ട്രസ്റ്റിനെ തന്റെ സ്വകാര്യട്രസ്റ്റായി മാറ്റുന്നതിന് വേണ്ടി ഈ തുക ഉപയോഗിച്ച് തന്റെ ആശ്രിതരുടെ പേരില്‍ ട്രസ്റ്റില്‍ ലൈഫ് മെമ്പര്‍ഷിപ്പ് എടുപ്പിക്കുകയാണ്. ഇത്തരത്തില്‍ 504 അംഗങ്ങളെ അദ്ദേഹം ട്രസ്റ്റ് ബോര്‍ഡില്‍ തിരുകികയറ്റി ട്രസ്റ്റിന്റെ ജനാധിപത്യസ്വഭാവം നശിപ്പിച്ചുവെന്നും യോഗം കുറ്റപ്പെടുത്തി. ബി. പുരുഷോത്തമന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."