ആംബുലന്‍സ് ഡ്രൈവറുടെ സാഹസികതയില്‍ കാര്‍പെന്ററുടെ ജീവന് തിരിച്ചുകിട്ടി
അമ്പലപ്പുഴ: മരം മുറിയന്ത്രത്തില് കൈ കുടുങ്ങിയ കാര്‍പെന്ററെ 45 മിനുറ്റുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍ രക്ഷിച്ചു.
കാര്‍ത്തിക പള്ളികളത്തില് വടക്കേതില്‍ ജയകുമാറി (44)ന്റെ കൈയ്യാണ് കട്ടറിന്റെ ഇടയില്‍ വീണ് അറ്റുപോയത്. ആംബുലന്‍സോ മറ്റു വാഹനങ്ങളോ കിട്ടാതിരുന്നതിനെ തുടര്‍ന്ന് എടത്വാ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സ് അപകടസ്ഥലത്തെത്തി ജയകുമാറിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ അധുനിക സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 108 ഡ്രൈവര്‍ അബ്ദുല്‍ സലാം ഇയാളെ 60 കിലോമീറ്റര്‍ ദൂരം 45 മിനിറ്റുകൊണ്ട് ഓടി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ജയകുമാര്‍ സുഖം പ്രാപിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."