HOME
DETAILS

കൊവിഡ്-19: കർഫ്യു ഏർപ്പെടുത്തിയ രാജ്യങ്ങളിലെ മുസ്‌ലിംകൾ റമദാൻ വീടുകളിൽ തന്നെ ഒതുക്കണമെന്ന് സഊദി പണ്ഡിത സഭ

  
backup
April 19 2020 | 14:04 PM

saudi-council-urges-muslims-in-ramadan-lockdown-to-pray-at-home

     റിയാദ്: കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ കർഫ്യു പോലെയുള്ള കർശന നിയന്ത്രണങ്ങൾ കൊണ്ട് വന്നതിനെ പൂർണ്ണമായും അംഗീകരിച്ച് വിശുദ്ധ റമദാൻ വീട്ടിൽ തന്നെ ഒതുക്കണമെന്നു ആഹ്വാനം. സഊദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയാണ് ലോക മുസ്‌ലിംകളോട് ഇത്തരത്തിലൊരു ആഹ്വാനവുമായി രംഗത്തെത്തിയയത്. വിശ്വാസികൾ തങ്ങളുടെ രാജ്യങ്ങളിലെ അധികാരികൾ പുറപ്പെടുവിക്കുന്ന പ്രസക്തമായ പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിക്കണമെന്നും . ഇതിനായി അധികാരികൾ വിധികൾ നടപ്പിലാക്കുമ്പോൾ മതപരമായി അത് അനുസരിക്കുകയെന്ന തങ്ങളുടെ കടമകൾ നിർവഹിച്ച് മുസ്‌ലിംകൾ മാതൃക കാണിക്കണണമെന്നും സഭ ആവശ്യപ്പെട്ടതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. പ്രാർത്ഥന പോലുള്ള മതപരമായ ആചാരങ്ങളിൽ പങ്കാളികളാകാൻ മുസ്‌ലിംകളോട് പണ്ഡിത സഭ ആവശ്യപ്പെടുമ്പോഴും മറ്റുള്ളവർക്ക് ദോഷം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.

     പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിയമങ്ങൾ മുസ്‌ലിംകൾ അവരുടെ രാജ്യങ്ങളിലോ അവർ താമസിക്കുന്ന രാജ്യങ്ങളിലോ ഉള്ള അധികാരികളുടെ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുക, തങ്ങളുടെ രാജ്യങ്ങളിലോ അവർ താമസിക്കുന്ന രാജ്യങ്ങളിലോ അധികാരികൾ ശുപാർശ ചെയ്‌താൽ അവരവരുടെ വീടുകളിൽ വെച്ച് നിർബന്ധിത പ്രാർത്ഥനയും തറാവീഹ് നിസ്‌കാരവും നടത്തുക, ഇഫ്ത്വാർ, അത്താഴ ഭക്ഷണം എന്നിവയുൾപ്പെടെയുള്ള അണുബാധ വ്യാപിക്കുന്നതിനുള്ള പ്രധാന കാരണമായി കരുതുന്ന സമൂഹ സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണ്ഡിത സഭ ലോക മുസ്‌ലിംകളുടെ മുന്നിൽ വെച്ചത്.

      വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റമദാനിലെ പ്രത്യേക കൂട്ട പ്രാർത്ഥനകളും പെരുന്നാൾ അടക്കമുള്ള പ്രത്യേക നിസ്‌കാരങ്ങളും വീടുകളിൽ വെച്ച് തന്നെ നിർവ്വഹിക്കണമെന്നു സഊദി ഗ്രാൻഡ് മുഫ്‌തിയും രണ്ടു ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago