നിയമ പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്നത് പ്രതിഷേധാര്‍ഹം: ലോക്കോസ്
ആലപ്പുഴ: സംസ്ഥാനത്തെ നിയമ പരീക്ഷകളുടെ ഫലപ്രഖ്യാപനം വൈകിപ്പിക്കുന്ന സര്‍വകലാശാലകളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്നും എസ്. എഫ്. ഐ നിയമ വിദ്യാര്‍ഥി സബ്കമ്മിറ്റി ലോക്കോസ് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
ആലപ്പുഴ ഇ. കെ നായനാര്‍ സ്മാരക മന്ദിരത്തില്‍ നടന്ന കണ്വന്ഷന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം. രജീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്. ആഷിത അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീകാന്ത് കെ. ചന്ദ്രന്, സന്ദീപ് ശിവരാമന്, ജി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളില്‍ നിന്നായി സമ്മേളന പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ശ്രീകാന്ത് കെ. ചന്ദ്രനെ (അരൂര്‍) ലോക്കോസ് ജില്ലാ കണ്‍വീനറായും ജീനാ താരനാഥ് (മാന്നാര്‍), ഇര്ഫാന് ഇബ്രാഹിം സേട്ട് (ആലപ്പുഴ) എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും 15 അംഗ ജില്ലാ സബ്കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."