തമിഴ്‌നാട്ടില്‍ പുതുതായി 105 കൊവിഡ് കേസുകള്‍ കൂടി: രോഗബാധിതരുടെ എണ്ണം 1477 ആയി
ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി 105 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1477 ആയി.ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 285 ആയി. അതേ സമയം 46 പേര്‍ രോഗമുക്തരായി ഇന്ന് ആശുപത്രി വിട്ടു. ഇതുവരെ 411 പേരാണ് ആശുപത്രി വിട്ടത്.
മൂന്ന് ഡോക്ടര്‍മാര്‍ക്കും പൊലീസുകാര്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്കും കോണ്‍സ്റ്റബളിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് പൊലിസുകാരും നിരീക്ഷണത്തിലാണ്.തമിഴ് ദിനപത്രത്തിലെ ലേഖകനും, തമിഴ് ചാനലിലെ റിപ്പോര്‍ട്ടര്‍ക്കും കൊവിഡ് സ്ഥീരീകരിച്ചു.
അതേ സമയം വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചശേഷം ലോക്ക് ഡൗണില്‍ ഇളവ് വരുത്തുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പളനിസ്വാാമി പറഞ്ഞു.സാമൂഹിക അകലം പാലിച്ചുകൊണ്ട് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഭൂമി രജിസ്ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു മണിക്കൂറില്‍ നാല് രജിസ്ട്രേഷനുകള്‍ നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."