രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16,000 കടന്നു: മരണസംഖ്യ 519 ആയി
ന്യൂഡല്‍ഹി: രാജ്യത്ത കൊവിഡ് ബാധിതരുടെ എണ്ണം 16,116 ആയി. 519 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേ സമയം 2301 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവില്‍ 13,295 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 3651 പേര്‍ക്കാണ് അവിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ് 1893 പേരാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. ഗുജറാത്തില്‍ 1604 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
1324 കേസുകളും 31 മരണങ്ങളുമാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. അതിനിടെ, രാജ്യത്ത് കൊവിഡ് രോഗം ഭേദമാകുന്നവരുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."