HOME
DETAILS

ബഹറൈനില്‍ ഞായറാഴ്ച മാത്രം 100 കോവിഡ് ബാധിതര്‍; 78 പേരും പ്രവാസികള്‍

  
backup
April 19 2020 | 21:04 PM

%e0%b4%ac%e0%b4%b9%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9e%e0%b4%be%e0%b4%af%e0%b4%b1%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d

 

മനാമ: ബഹ്റൈനിൽ ഞായറാഴ്ച മാത്രം 100 പേരില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 78 പേർ പ്രവാസികളാണ്. ഇന്ത്യക്കാരുള്‍പ്പെടെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഇതിലുണ്ടെങ്കിലും മലയാളികള്‍ എത്രപേരുണ്ടെന്നത് വ്യക്തമല്ല.
അതേ സമയം ഞായറാഴ്ച സ്ഥിരീകരിച്ച 100 രോഗികളില്‍ പ്രവാസി തൊഴിലാളികള്‍ക്കു പുറമെ ഇറാനിൽനിന്നെത്തിച്ച 2 ബഹ്റൈന്‍ പൗരന്മാരും ഇവിടെ സമ്പർക്കത്തിലൂടെ രോഗികളായ 20 പേരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.പ്രാദേശിക സമയം 3 മണിക്കാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഈ റിപ്പോര്‍ട്ടനുസരിച്ച് 85126 പേരിലാണ് ബഹ്റൈനില്‍ കോവിഡ് ടെസ്റ്റ് നടന്നത്. ഇതില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1107 ആണ്.  പുതുതായി 4 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 759 ആയി ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ മനാമ ഉള്‍പ്പെടെ ചില ഭാഗങ്ങളിലെ കെട്ടിടങ്ങളില്‍ രോഗ ബാധയുള്ളവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതരെത്തി കെട്ടിടം സീല്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ച് താമസിക്കുന്ന  ബില്‍ഡുങ്ങളും ഇതിലുള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല.

ആദ്യം തൊഴിലാളികളുള്‍പ്പെടെയുള്ളവരെ മുഴുവന്‍ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി പിന്നീട് കെട്ടിടങ്ങള്‍  അണുവിമുക്തമാക്കി നല്‍കുന്നുമുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago