വിമാനത്താവളം: കൊതേരിയിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകുന്നു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പില്‍ വിഞ്ജാപനം റദ്ദായ ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകുന്നു. കൊതേരിയിലെ 15ലധികം പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടിയാണ് നീളുന്നത്. മൂന്നു വര്‍ഷം മുമ്പാണ് സ്ഥലമെടുപ്പിന് വിഞ്ജാപനം പുറപ്പെടുവിച്ചത്. സ്ഥലത്തിന്റെ വിലനിര്‍ണയവും നേരത്തെ നടത്തിയിരുന്നു. പഴയ വിലയ്ക്ക് തന്നെ ഭൂമി വിട്ടുനല്‍കാന്‍ സമ്മതമാണെന്ന സത്യവാങ്ങ്മൂലം നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഭൂമി വില പതിന്മടങ്ങ് വര്‍ധിച്ച സാഹചര്യത്തില്‍ വില പുതുക്കി നിശ്ചയിക്കണമെന്നാണ് ഭൂവുടകളുടെ ആവശ്യം.
വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റിനായി പാറാപ്പൊയില്‍ മേഖലയില്‍ സെന്റിന് എട്ടു ലക്ഷം രൂപ വരെ നല്‍കിയാണ് സ്ഥലമേറ്റെടുക്കുന്നത്. എന്നാല്‍ പഴയ വിഞ്ജാപന പ്രകാരം കൊതേരിയിലുള്ളവര്ക്ക് സെന്റിന് 96,000 രൂപ മാത്രമാണ് വില നിശ്ചയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."