ആരുടെ തലയില്‍ വീഴാന്‍..?
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലും ജില്ലയിലെ പ്രധാനപട്ടണങ്ങളിലുമെല്ലാം സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ അപകടഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും പഴയബസ്റ്റാന്റിലും കലക്ടറേറ്റിന്് എതിര്‍വശത്തുമായി രണ്ട് കൂറ്റന്‍ ഫഌക്‌സ്‌ബോര്‍ഡുകള്‍ കടപുഴകി വീണിരുന്നു. പഴയസ്റ്റാന്റിലെ അപകടത്തില്‍ ലോട്ടറി സ്റ്റാളും വൈദ്യുതി തൂണും കാറും ഓട്ടോറിക്ഷയും തകര്‍ന്നു. ഫഌകസ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ഫ്രെയിമുകള്‍ ആഴത്തില്‍ ഉറപ്പിക്കാത്തതാണ് ചെറിയ കാറ്റില്‍ പോലും മറിഞ്ഞുവീഴുന്നതിനു കാരണം. ജില്ലയില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ ജില്ലാ കലക്ടര്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും നിരവധി കെട്ടിടങ്ങള്‍ക്കു മുകളിലും പാതയോരങ്ങളിലുമായി സ്ഥാപിച്ച ഫഌക്‌സുകള്‍ എടുത്തുമാറ്റാത്തതാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണമാകുന്നത്.
ജില്ലയില്‍ നിരവധി ബഹുനിലകെട്ടിടങ്ങളിലായി ആയിരത്തോളം കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഇതില്‍ ഭൂരിഭാഗം ഫഌക്‌സുകളുടെയും ഇരുമ്പു തൂണുകള്‍ കൃത്യമായ പരിചരണം ഇല്ലാത്തതിനാല്‍ ദ്രവിച്ച അവസ്ഥയിലാണ്. ചെറിയ കാറ്റ് വീശിയാല്‍ തന്നെ ഇവ നിലംപതിക്കുന്ന അവസ്ഥയാണെങ്കിലും വന്‍കിട സ്ഥാപനങ്ങളുടെ ഫഌക്‌സ് ബോര്‍ഡുകളായതിനാല്‍ അധികൃതര്‍ ഇക്കാര്യം കണ്ടഭാവം നടിക്കുന്നില്ല.
പലയിടങ്ങളിലും കീറിയ ഫഌക്‌സുകളുമായാണ് ഇരുമ്പു തൂണുകള്‍ നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പരസ്യത്തിലുള്ള കൂറ്റന്‍ ഫളക്‌സുകളും പലയിടങ്ങളില്‍ മറിഞ്ഞുവീഴാന്‍ പാകത്തില്‍ നിലനില്‍ക്കുന്നുണ്ട്.
വിഷയത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപ്പെട്ടില്ലെങ്കില്‍ കനത്ത വിലക്കൊടുക്കേണ്ടിവരുമെന്നു ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."