ബ്യൂട്ടിഷന്മാര്ക്ക് ഇന്‍ഷുറന്‍സ് വേണം
കണ്ണൂര്‍: ഫെഡറേഷന് ഓഫ് കേരള ബ്യൂട്ടീഷന്‍സ് ജില്ലാ സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ആറ് മാസത്തില്‍ കുറയാത്ത ബ്യൂട്ടിഷന്‍സ് കോഴ്സ് സര്‍ട്ടിഫിക്കറ്റും മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റുമില്ലാത്തവര്ക്ക് ബ്യൂട്ടിപാര്‍ലര്‍ തുറക്കാന്‍ ലൈസന്‍സ് കൊടുക്കാതിരിക്കുക, എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുക, പാര്‍ലറുകളില്‍ നിന്നുള്ള മുടി അടക്കമുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യപ്രഭാഷണം നടത്തി. എഫ്.കെ.ബി ജില്ലാ പ്രസിഡന്റ് മുംതാസ് മുസമ്മില്‍ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി.വി വിജേഷ്, അനിത പത്മനാഭന്, കൗസല്യ ജയരാജന്, താഹിറ നിസാര്‍, ലൈല റഹീം, ജസീന പണ്ടികശാല, ലിസി ജോസഫ്, കെ. സജിത്ത്, പ്രവീണ ചന്ദ്രബാബു സംസാരിച്ചു. എഫ്.കെ.ബിയില്‍ അംഗങ്ങളായവരുടെ കുട്ടികളില്‍ നിന്നു വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ സമ്മേളനത്തില്‍ അനുമോദിച്ചു. ഭാരവാഹികള്‍: മുംതാസ് മുസ്സമ്മില്(പ്രസി), സീന ശശി(വൈ.പ്രസി), പി.വി വിജേഷ്(സെക്ര), സീമ ലമീര്‍(ജോ.സെക്ര), കൗസല്യ ജയരാജ്(ഖജാ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."