ഓവുചാലില്ല; വെള്ളം റോഡില്‍ തന്നെ
മട്ടന്നൂര്‍: പുന്നാട് മീത്തലെ പുന്നാട് റോഡില്‍ കനത്ത മഴയില്‍ ചെളിയും വെള്ളവും റോഡില്‍ തന്നെ ഒഴുകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴവെള്ളമാണ് ഓവുചാലില്ലാത്തത് മൂലം വെള്ളം റോഡില്‍ കെട്ടി നില്‍ക്കുന്നത്. പുന്നാട് മീത്തലെ പുന്നാട് റോഡ് വീതി കൂട്ടി നവീകരിക്കുമ്പോള്‍ ഓവുചാല്‍ നിര്‍മിക്കാതെ ഒഴിവാക്കിയിട്ടതാണ് ഈ ഗതി വരാന്‍ കാരണം. മഴ ശക്തമായാല്‍ സമീപത്തെ കടകള്‍ക്കും വീട്ടിലേക്ക് വെള്ളം കയറാനും സാധ്യതയുണ്ട്.
ലക്ഷങ്ങള്‍ ചിലവിട്ടാണ് നിലവിലുള്ള റോഡ് വീതി കൂട്ടി നവീകരിച്ചത്. മഴ വെള്ളം ഒഴുകി പോകാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കു മുന്നിലും ഓവുചാല്‍ നിര്‍മിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇത് ഒഴിവാക്കിയാണ് റോഡ് നിര്‍മിച്ചത്.
മഴ ശക്തമാവും മുമ്പ് വെള്ളം കയറുന്ന പ്രദേശത്ത് ഓവു നിര്‍മിക്കാന്‍ അധികൃതര്‍ നടപടി സ്വീ കരിക്കണമെന്ന് അല്ലാത്ത പക്ഷം വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."