HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍
backup
April 20 2020 | 02:04 AM
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ അനുവദിച്ച റേഷന്‍ പുറമെയാണിത്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) പ്രകാരം എ.എ.വൈ (മഞ്ഞ കാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ക്ക് ആളൊന്നിന് അഞ്ചു കിലോഗ്രാം അരി വീതമാണ് ലഭിക്കുക.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിലവില്‍ ലഭിക്കുന്ന റേഷന്‍ പുറമെയാണിത്. ആളൊന്നിന് അഞ്ചു കിലോഗ്രാം അരി വീതം ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങണം. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി റേഷന്‍ വിതരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
പൊതുവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍) കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി പ്രകാരമുള്ള സൗജന്യ റേഷന്‍ ലഭിക്കില്ല. മഞ്ഞ കാര്‍ഡുകള്‍ക്ക് ഇന്നും നാളെയുമാണ് വിതരണം. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ 30 വരെയും വാങ്ങാം. പിങ്ക് കാര്‍ഡുകള്‍ക്ക് സൗജന്യ അരിയോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റും 22 മുതല്‍ 30 വരെ വാങ്ങാം.
തിരക്ക് കുറയ്ക്കുന്നതിന് കാര്‍ഡ് നമ്പരിന്റെ അവസാന അക്കം അനുസരിച്ചായിരിക്കും വിതരണം.
അവസാന അക്കം ഒന്നിന് 22നും രണ്ടിന് 23നും മൂന്നിന് 24നും നാലിന് 25നും അഞ്ചിന് 26നും ആറിന് 27നും ഏഴിന് 28നും എട്ടിന് 29നും ഒന്‍പത്, പൂജ്യം എന്നീ അക്കങ്ങള്‍ക്ക് 30നും ആയിരിക്കും വിതരണം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."