HOME
DETAILS
MAL
അണുനശീകരണത്തിന് യന്ത്രം വികസിപ്പിച്ച് കൊച്ചി നാവിക കമാന്‍ഡ്
backup
April 20 2020 | 02:04 AM
സ്വന്തം ലേഖകന്‍
കൊച്ചി: സാനിറ്റൈസറോ അതുപോലുള്ള മറ്റ് അണുനാശക ദ്രാവകങ്ങളോ ജെല്ലുകളോ കൊണ്ട് അണുനശീകരണം സാധ്യമല്ലാത്ത ഘട്ടത്തില്‍ പകരം സംവിധാനമൊരുക്കി നാവിക സേന.
ദക്ഷിണ നാവിക സേന വികസിപ്പിച്ച അള്‍ട്രാ വയലറ്റ് ഡിസ്ഇന്‍ഫക്ഷന്‍ യൂനിറ്റ് എന്ന അണുനാശക ഉപകരണം പോലെയും എടുത്തുകൊണ്ടു പോകാവുന്നതാണ്.
നിലവില്‍ കറന്‍സി നോട്ടുകള്‍, പഴ്‌സുകള്‍, കാര്‍ഡുകള്‍, ഡയറികള്‍, പേന, പെന്‍സില്‍, മൊബൈല്‍ ഫോണ്‍, താക്കോല്‍, തൊപ്പികള്‍, മറ്റ് യൂനിഫോം അക്‌സസറികള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ അണുവിമുക്തമാക്കാന്‍ ഉപകരിക്കുന്നതാണ് 5,000 രൂപ മാത്രം വിലവരുന്ന ഈ ഉപകരണം. സാധാരണ ഗതിയില്‍ കറന്‍സി നോട്ടുകള്‍ പോലുള്ളവ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കല്‍ പ്രായോഗികമല്ല.
ഏത് വസ്തുവിന്റെയും ഉപരിതലത്തില്‍ സ്പര്‍ശിക്കുന്നതിലൂടെയും കൊവിഡ് പകരുന്നതെന്നതിനാല്‍ വൈറസിനെ നശിപ്പിക്കാന്‍ ഫലപ്രദമാണ് ഈ ഉപകരണം.
മുംബൈ ഐ.ഐ.ടി മാര്‍ച്ച് 31ന് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൊച്ചിയിലെ നാവിക സേന കപ്പല്‍ ശാലയില്‍ ഈ ഉപകരണം നിര്‍മിച്ചത്. ഒരു മെറ്റാലിക് കണ്ടെയ്‌നറും ഇരുവശങ്ങളിലും രണ്ട് യു.വി ലൈറ്റുകളും ഉള്‍വശത്ത് അലൂമിനിയം ഫോയിലുമാണ് ഇതിന്റെ ഭാഗങ്ങള്‍.
അലൂമിനിയം ഫോയില്‍ ഉള്ളതിനാല്‍ ഒരു വസ്തുവിന്റെ എല്ലാ കോണും അണുവിമുക്തമാക്കാന്‍ സാധിക്കുന്നതായി ദക്ഷിണ നാവിക കമാന്‍ഡിലെ ആരോഗ്യ വിദഗ്ധര്‍ ഉറപ്പുനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."