HOME
DETAILS
MAL
മന്ത്രി ഇടപെട്ടു; പരിശോധനാ ചുമതല കിഫ്ബിക്ക് തന്നെ
backup
April 20 2020 | 02:04 AM
തിരുവനന്തപുരം: പദ്ധതികളുടെ പരിശോധനാ ചുമതലയെച്ചൊല്ലി കിഫ്ബിയും ജലവിഭവ വകുപ്പും തമ്മിലുണ്ടായ തര്‍ക്കത്തിന് പരിഹാരം. പരിശോധനയ്ക്കുള്ള അധികാരം കിഫ്ബിയുടെ സാങ്കേതികസമിതിക്കാണെന്ന് വ്യക്തമാക്കി ജലവിഭവ വകുപ്പ് മന്ത്രി ഉത്തരവിറക്കി. ഇതുസംബന്ധിച്ച് ജലവിഭവ വകുപ്പ് നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ജലവിഭവ വകുപ്പുമായുള്ള കരാറുകള്‍ നിര്‍ത്തിവയ്ക്കാന്‍ കിഫ്ബി തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ടത്. കിഫ്ബിയിലെ സാങ്കേതികസമിതിക്കും ഭരണനിര്‍വഹണ പരിശോധനാ വിഭാഗത്തിനും മാത്രമായിരിക്കും ഇനി മുതല്‍ എല്ലാ പദ്ധതികളും പരിശോധിക്കാനുള്ള അധികാരമെന്നാണ് ഉത്തരവ്.
കിഫ്ബി വായ്പ വഴി കടമക്കുടി പഞ്ചായത്തിലും താനൂര്‍ മുനിസിപ്പാലിറ്റിയിലും നടപ്പാക്കുന്ന ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കിഫ്ബിയുടെ സാങ്കേതികസമിതി നടത്തിയ പരിശോധനയില്‍ പാകപ്പിഴകള്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ജലവിഭവ വകുപ്പ് സ്വന്തംനിലക്ക് പരിശോധനാ സംഘത്തെ നിയോഗിച്ചതാണ് കിഫ്ബിയെ ചൊടിപ്പിച്ചത്. വിയോജിപ്പ് വ്യക്തമാക്കി കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ജലവിഭവ വകുപ്പിന് കത്തയക്കുകയും ചെയ്തിരുന്നു.
അതേസമയം, പദ്ധതികളിലെ പരിശോധനാചുമതല കിഫ്ബിയുടെ മാത്രം ചുമതലയായി പരിമിതപ്പെടുത്തുന്നതില്‍ മറ്റു വകുപ്പുകള്‍ എതിര്‍പ്പ് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."