HOME
DETAILS
MAL
ബാവിക്കര പദ്ധതി അത്യാവശ്യമാണ്
backup
July 04 2016 | 18:07 PM
കാസര്‍കോട് നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും ശുദ്ധജല വിതരണത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുകിട ജലസേചന വകുപ്പ് ബാവിക്കര പയസ്വിനി പുഴയിലെ ആലൂര് മുണ്ടക്കൈയില്‍ സ്ഥിരം തടയണ നിര്‍മിക്കാന്‍ തിരുമാനിച്ചത്.
2.25 കോടി രൂപ മതിപ്പു ചെലവില്‍ തുടങ്ങിയ പദ്ധതി ഇപ്പോള്‍ 13 കോടി രൂപയായി ഉയര്‍ന്നിട്ടും പദ്ധതി മുന്നോട്ട് പോകുന്നില്ല. നിര്‍മാണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം തവണയും നിര്‍മാണത്തിലുള്ള രൂപരേഖ മാറ്റി പുതുക്കിയ എസ്റ്റിമേറ്റും അംഗീകരിച്ചതല്ലാതെ ഫണ്ട് അനുവദിച്ചില്ല.
പുതിയ ബജറ്റില്‍ സ്ഥിരം തടയണയ്ക്ക് തുക നീക്കിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോടെയും പരിസര പഞ്ചായത്തിലേയും ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."