ഓവുചാലില്ല; വെള്ളം കെട്ടിനില്‍ക്കുന്നത് ആശുപത്രി വളപ്പിലും റോഡിലും
ബദിയഡുക്ക: റോഡിന് ഇരുവശതൃത്തും ഓവുചാലില്ല. മഴവെള്ളം കെട്ടിനില്‍ക്കുന്നത് റോഡിലും ആശുപത്രി മുറ്റത്തും. ഇത് കാരണം കാല് നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുരിതമാകുന്നു. ലക്ഷങ്ങളും കോടികളും ചെലവിട്ട് റോഡുകള്‍ നിര്‍മിക്കുകയും അതിന്റെ അറ്റകുറ്റപ്രവൃത്തികള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനൊപ്പം ഓവുചാലുകള്‍ നിര്‍മിക്കാത്തതാണ് യാത്രക്കാര്‍ക്കും സമീപത്തുള്ള വ്യാപാരികള്‍ക്കും ദുരിതമായി മാറിയത്.
നീര്ച്ചാല്-മാന്യ റോഡരികിലെ ബേള വില്ലേജ് ഓഫിസിന് മുന്‍ വശത്ത് നീര്ച്ചാല്-കോട്ടകണി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ബേള പട്ടിക-വര്‍ഗ ആയൂര്‍വേദ ആശുപത്രിയ്ക്ക് സമീപത്തെ റോഡില്‍ മഴവെള്ളം കെട്ടികിടക്കുന്നത്. അടുത്തിടെയാണ് മെക്കഡാം ടാറിങ് നടത്തിയത്. ആ സമയത്ത് ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന ഓവുചാല്‍ നികത്തിയിരുന്നു. പിന്നീട് ഓവുചാല്‍ പുനര്‍നിര്‍മിച്ചില്ല.
പഞ്ചായത്തിലെ പല ഭാഗങ്ങളില്‍നിന്ന് രോഗികള്‍ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. അടിയന്തിരമായി ഓവുചാല്‍ നിര്‍മിച്ച് വെള്ളകെട്ട് ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് അധികൃതര്‍ക്കും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."