വിദ്യാര്‍ഥി പീഡനം: സി.പി.എം നേതാവിനെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയ സംഭവം; എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു
മഞ്ചേശ്വരം: വിദ്യാര്‍ഥിയും ഷിറിയ സ്വദേശിയുമായ 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ നാലാം പ്രതിയായ സി.പി.എം ബന്തിയോട് ലോക്കല്‍ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ ഫാറൂഖ് ഷിറിയയെ കേസില്‍നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ പൊലിസ് മേധാവി എസ്. സുരേന്ദ്രന് കുമ്പള സ്റ്റേഷന് ഹൗസ് ഓഫിസര്‍ പ്രേംസദന് നിര്‍ദേശം നല്കി. കേസിന്റെ അന്വേഷണ ചുമതലയും ഇദ്ധേഹത്തിനു തന്നെയാണ്.
പ്രതിയായ ഫാറൂഖിനെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് പൊലിസില്‍ സമ്മര്‍ദ്ധം ചെലുത്തിയാണ് കോടതിയില്‍ വിദ്യാര്‍ഥി നല്കിയ രഹസ്യ മൊഴിയെ മറികടന്നുകൊണ്ട് ഇയാള്‍ കുറ്റപത്രത്തില്‍നിന്ന് ഒഴിവായതെന്നാണ് ആരോപണം. വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നും കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയ പ്രതിയെ വീണ്ടും കേസില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ മുഹമ്മദ് ഹനീഫ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി, കാസര്‍കോട് ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."