പെരുന്നാള്‍ വിപണി; ഗതാഗത കുരുക്കില്‍ ആലുവ നഗരം നിശ്ചലമായി
ആലുവ: പെരുന്നാള്‍ വിപണിയുമായി ബന്ധപ്പെട്ട് തിരക്ക് ശക്തമായതോടെ ഇന്നലെ ആലുവ നഗരം ഗതാഗതക്കുരുക്കിനാല്‍ നിശ്ചലമായി. ആലുവ നഗരത്തിന്റെ എല്ലാ റോഡുകളും ഇന്നലെ രാവിലെ മുതല്‍ തന്നെ ശക്തമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലും, പരിസര പ്രദേശങ്ങളിലും, വാഹന പാര്‍ക്കിംഗിന് കൂടി സൗകര്യമില്ലാതായതോടെയാണ് രാവിലെ മുതല്‍ തന്നെ നഗരം ഗതാഗതക്കുരുക്കിലായത്. മഴയും, നഗര ഗതാഗതം നിയന്ത്രിച്ചിരുന്ന ട്രാഫിക്ക് വോളണ്ടിയര്‍മാരുടെ അഭാവവും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.
ദേശീയപാതയിലടക്കം ആലുവ ബൈപ്പാസ് മുതല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. പെരുന്നാള്‍ വിപണി ശക്തമായതും ഇടയ്ക്കിടെ പെയ്ത മഴയുംമൂലം വാഹനങ്ങള്‍ക്ക് ഇഴഞ്ഞു നീങ്ങാന്‍ പോലും കഴിഞ്ഞില്ല. നഗരം രാവിലെ മുതല്‍ സ്തംഭിച്ചപ്പോഴും ട്രാഫിക്ക് സുഗമമാക്കുവാനുള്ള ട്രാഫിക്ക് പൊലിസിന്റെ കുറവും പ്രശ്നങ്ങള്‍ സൂക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."