HOME
DETAILS
MAL
നെല്ലിക്കയും ഇഞ്ചിയും ചേര്‍ത്തരച്ച ചമ്മന്തി ബെസ്റ്റാ...!
backup
April 20 2020 | 07:04 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പട്ട് ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന ആയുര്‍വേദ കൊവിഡ് പ്രതിരോധ സെല്‍ (എസ്.എ.സി.ആര്‍.സി). ആഹാരശീലങ്ങള്‍, ലഘു വ്യായാമങ്ങള്‍, ശരിയായ ഉറക്കം, മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനുള്ള പരിശീലനങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സെല്ലിന്റെ ആരോഗ്യ സംരക്ഷണ നിര്‍ദേശങ്ങള്‍.
അമിതാഹാരം ആപത്താണെന്നും വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. മാംസാഹാരം കുറയ്ക്കണം, ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കണം, തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. അതേസമയം നെല്ലിക്കയും ഇഞ്ചിയും ചേര്‍ത്തരച്ചുണ്ടാക്കുന്ന ചമ്മന്തി മികച്ച ഒരു പ്രതിരോധ ഔഷധവുമാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
കുടിവള്ളം ചില ചെറുവിദ്യകളിലൂടെ മികച്ച ഔഷധമാക്കി മാറ്റാം. ചെറിയ അളവില്‍ ചുക്ക്, തുളസിയില, മുത്തങ്ങ, മല്ലി, പനിക്കൂര്‍ക്കയില, അയമോദകം, മഞ്ഞള്‍ എന്നിവ, ലഭ്യതയനുസരിച്ച് ചേര്‍ത്ത് തിളപ്പിച്ചുണ്ടാക്കുന്ന ചുക്കുവെള്ളം മികച്ച ഒരു പ്രതിരോധ ഔഷധമാണ്. സാധ്യമെങ്കില്‍ ഒരു നേരത്തെ ആഹാരം ദ്രവരൂപത്തിലുള്ള കഞ്ഞി തന്നെയാകട്ടെ. അരി വേവിക്കുന്ന സമയത്ത് രണ്ട് നുള്ള് ചുക്ക് പൊടി ചേര്‍ത്താല്‍ ദഹനം ഉറപ്പ്.
പലഹാരങ്ങളുണ്ടാക്കുമ്പോള്‍ ചെറുപയറിന് പ്രാധാന്യം കൊടുക്കുക. ഉഴുന്നിന്റെ ഉപയോഗം ആവുന്നത്ര കുറയ്ക്കുക.
പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും, പച്ചക്കറികളും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വാഴപ്പഴം, മാമ്പഴം, ചക്ക, പേരയ്ക്ക തുടങ്ങി ഈ കാലത്തുണ്ടാകുന്ന പഴങ്ങള്‍ അവനവന്റെ ദഹനശക്തിക്കനുസരിച്ച് ഉപയോഗിക്കാം. നേര്‍പ്പിച്ച മോര്, ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത സംഭാരം, നന്നാറി സര്‍ബത്ത് എന്നിവ ശീലിക്കാം. ഐസ് വേണ്ട.
എണ്ണയില്‍ തയാറാക്കുന്ന ലഘുഭക്ഷണങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, അച്ചാറുകള്‍, തൈര്, മദ്യം ഇവ തീരെ വേണ്ട.
ഭക്ഷണം കഴിഞ്ഞയുടന്‍ കുളിക്കരുത്.
ദിവസവും കൃത്യമായി വ്യായാമം ചെയ്യുക. ആരോഗ്യമുള്ള ഒരാളിന് ഈ ദിവസങ്ങളില്‍ രണ്ടുനേരവും വ്യായാമം ചെയ്യാം. മിതമായും ലളിതമായും ചെയ്തുകൊണ്ടാരംഭിക്കുക. യോഗാഭ്യാസങ്ങള്‍ ഈ സമയത്ത് പരിശീലിക്കാവുന്ന നല്ല വ്യായാമങ്ങളാണ്. ശരീരത്തിനെന്ന പോലെ മനസിനും അത് ഗുണകരമാകും.
രാത്രി നേരത്തേ ഉറങ്ങുക. എന്നാല്‍ പകല്‍ ഉറക്കം വേണ്ട.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക.
രണ്ട് നേരം കുളിക്കുക. പരിസര ശുചിത്വത്തിന് മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."